HOME » NEWS » Kerala » POLICE RAID IN VS SHIVAKUMARS BENAMIS BANK LOCKER TV AVS

വി.എസ് ശിവകുമാർ കുടുങ്ങുന്നു; ബിനാമിയുടെ ലോക്കറിൽ 155 പവൻ സ്വർണം

വഴുതക്കാട് എസ് ബി ഐ ലോക്കറിന്‍റെ താക്കോൽ കാണാനില്ലെന്നായിരുന്നു ശിവകുമാറിന്‍റെ വാദം.

News18 Malayalam | news18
Updated: February 26, 2020, 8:59 PM IST
വി.എസ് ശിവകുമാർ കുടുങ്ങുന്നു; ബിനാമിയുടെ ലോക്കറിൽ 155 പവൻ സ്വർണം
വി.എസ് ശിവകുമാർ
  • News18
  • Last Updated: February 26, 2020, 8:59 PM IST
  • Share this:
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിനെ കുരുക്കി ബിനാമിയുടെ ലോക്കറിൽ 155 പവൻ സ്വർണം. കേസിലെ നാലാം പ്രതി അഡ്വ . എൻ എസ് ഹരികുമാറിന്‍റെ ലോക്കറിൽ നിന്നാണ് വിജിലൻസ് സംഘം സ്വർണം പിടികൂടിയത്.

അതേസമയം, ശിവകുമാറിന്‍റെ ലോക്കറിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. കാനറാ ബാങ്കിന്‍റെ പുത്തൻചന്ത ശാഖയിലെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണം ശിവകുമാറിന്‍റേതാണെന്നാണ് നിഗമനം. നേരത്തെ ശിവകുമാറിന്‍റെ പേരിലുള്ള ലോക്കർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദന കേസ്: വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

വഴുതക്കാട് എസ് ബി ഐ ലോക്കറിന്‍റെ താക്കോൽ കാണാനില്ലെന്നായിരുന്നു ശിവകുമാറിന്‍റെ വാദം. തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ശിവകുമാറിന്‍റെ പ്രധാന ബിനാമിയെന്ന് സംശയിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് രവീന്ദ്രനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് വിജിലൻസിന്‍റെ ഇനിയുള്ള നീക്കം.

നേരത്തെ ഇയാൾ പതിമൂന്നിടത്ത് ഭൂമി വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിരുന്നു. 13 ആധാരങ്ങൾ ഉൾപ്പെടെ 72 രേഖകളാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണമിടപാട് രേഖകളും ആറ് ബാങ്ക് പാസ് ബുക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹരികുമാർ, രവീന്ദ്രൻ, ഡ്രൈവറായ ഷൈജു ഹരൻ എന്നിവർക്ക് മുമ്പ് കാര്യമായ ആസ്തി ഇല്ലെന്ന് വിജിലൻസ് കണ്ടെത്തി. അതിനുശേഷമുണ്ടായ സ്വത്തൊക്കെ ശിവകുമാറിന്റെ ബിനാമി ആയിട്ടെന്നാണ് നിഗമനം.
First published: February 26, 2020, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories