നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിറോ മലബാർ സഭ വ്യാജരേഖാക്കേസ്: ഫാദർ തേലക്കാട്ടിന്‍റെ ഓഫീസ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

    സിറോ മലബാർ സഭ വ്യാജരേഖാക്കേസ്: ഫാദർ തേലക്കാട്ടിന്‍റെ ഓഫീസ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

    കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ കലൂരിലെ സത്യദീപം ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്...

    paul thelakkaatt

    paul thelakkaatt

    • News18
    • Last Updated :
    • Share this:
      കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഫാദർ പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ അന്വേഷണ സംഘം റെയ്ഡ് ചെയ്തു. കലൂരിലെ സത്യദീപം ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. തേലക്കാടിന്റെ ഓഫീസ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. ഇ-മെയില്‍ വഴിയാണ് വ്യാജരേഖകള്‍ ലഭിച്ചെന്ന തേലക്കാട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനയ്ക്കു കംപ്യൂട്ടർ പിടിച്ചെടുത്തത്. വ്യാജ രേഖക്കേസിൽ വൈദിക സമിതി യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെടും.

      മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ പേരിലുള്ള രണ്ട് രഹസ്യ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് കാണിക്കുന്ന രേഖകള്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് പരാതി. ലുലു മാരിയറ്റ് ഹോട്ടലില്‍ ക്ലബ് മെമ്പര്‍ഷിപ്പിനായി കര്‍ദിനാളടക്കം എട്ടു മെത്രാന്മാര്‍ യോഗം ചേരുകയും പണം കൈമാറുകയും ചെയ്തെന്ന രേഖകളും കൃത്രിമമായി തയ്യാറാക്കി. രേഖകള്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

      കർദ്ദിനാളിനെ അപമാനിക്കാൻ വ്യാജ രേഖ: ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ്

      മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തലിക് അഡമിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വഴി സഭാ സിനഡില്‍ ഹാജരാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ സഭാ സിനഡിന് വേണ്ടി സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ വൈദികന്‍ ജോബി മാപ്രക്കാവില്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയും ബിഷപ്പ് ജേക്കബ് മനത്തോടെത്തിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് സഭയ്ക്കകത്ത് കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കാണ് വഴിതുറന്നത്.
      First published:
      )}