തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിലായി. ലുക്കൗട്ട് നോട്ടീസിലുള്ള മൂന്ന് പേരും കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളുമാണ് പിടിയിലായത്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമുമടക്കം ലുക്കൗട്ട് നോട്ടീസിലുള്ള അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. അഖിലിനെ കുത്തിപരിക്കേൽപ്പിച്ച ശേഷവും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അച്ഛൻ ചന്ദ്രൻ വെളിപ്പെടുത്തി. അഖിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിലെത്തി കണ്ടു.
എട്ട് പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവർ പിടിയിലായത്. റെയിൽവേസ്റ്റഷനിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പ്രതികൾ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്. ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ലുക്കൗട്ട് നോട്ടീസിലുള്ള അഞ്ച് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
'യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം'; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കോടിയേരിചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.
അതിനിടെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിനിടെ യൂണിവേഴ്സിറ്റി ഉത്തരപേപ്പറുകൾ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.