മാധ്യമ പ്രവർത്തകന്റെ അപകട മരണം: കൃത്യമായ ഉത്തരങ്ങൾ നൽകാതെ പൊലീസ്

സംഭവവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുമ്പോഴും കൃത്യമായ ഉത്തരങ്ങൾ നൽകാതെ പൊലീസ് ഒഴിഞ്ഞു മാറുകയാണ്.

news18
Updated: August 3, 2019, 1:53 PM IST
മാധ്യമ പ്രവർത്തകന്റെ അപകട മരണം: കൃത്യമായ ഉത്തരങ്ങൾ നൽകാതെ പൊലീസ്
Sri Ram venkittaraman
  • News18
  • Last Updated: August 3, 2019, 1:53 PM IST
  • Share this:
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമൻ സ‍ഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ വ്യക്തമായ വിശദീകരണം നല്‍കാതെ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുമ്പോഴും കൃത്യമായ ഉത്തരങ്ങൾ നൽകാതെ പൊലീസ് ഒഴിഞ്ഞു മാറുകയാണ്.

Also Read-ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

കാറോടിച്ചിരുന്നത് ശ്രീറാം വെങ്കട്ടരാമൻ തന്നെയെന്ന് ദൃക്സാക്ഷികൾ അടക്കം ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അതിവിദഗ്ധമായി ഒഴിഞ്ഞു മാറുകയാണ് സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിൻ ചെയ്തത്. കാറോടിച്ചത് ആരാണെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ, പേര് പറയുന്നതിന് മുമ്പ് അയാൾ തന്നെയാണെന്ന് ഉറപ്പാക്കണമെന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം..

ആരാണ് ഓടിച്ചതെന്ന് ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.. എങ്കിലും പേര് പുറത്ത് വിടുന്നതിന് മുമ്പ് ഒന്നു കൂടെ ഉറപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Also Read-വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; ശ്രീറാം മദ്യപിച്ചിരുന്നെന്ന് പൊലീസ്

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്നറിഞ്ഞിട്ടും മെഡിക്കൽ പരിശോധന നടത്താത്തത് എന്താമെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാൻ കമ്മീഷണർക്ക് ആയില്ല. രക്ത പരിശോധനയ്ക്ക് അടക്കം ചില നിയമ ക്രമങ്ങൾ ഉണ്ടെന്നും അതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു മറുപടി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം  രക്ത സാമ്പിളുകൾ എടുക്കുമെന്നും പരിശോധനകൾക്ക് ശേഷം വ്യക്തമായ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കാമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

First published: August 3, 2019, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading