തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പൊലീസ് കേസെടുത്തു. മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിൽ തിരുവനന്തപുരം വനിതാ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ നടത്തിയ പരാമർശമാണ് വിവാദമായത്. അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
'ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.'-ഇതായിരുന്നു മുല്ലപ്പള്ളിയുടെവാക്കുകള്.
പ്രസംഗം വിവാദമായതിനു പിന്നാലെ മുല്ലപ്പള്ളി അതേ ചടങ്ങില്‍ തന്നെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ മുല്ലപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുത്തു. ഇതിനു പിന്നാലെയാണ് പൊലീസും കേസെടുത്തിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.