• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

മലപ്പുറത്തെ ബാലവിവാഹത്തിൽ പൊലീസ് കേസെടുത്തു

news18india
Updated: June 13, 2018, 10:55 AM IST
മലപ്പുറത്തെ ബാലവിവാഹത്തിൽ പൊലീസ് കേസെടുത്തു
news18india
Updated: June 13, 2018, 10:55 AM IST
മലപ്പുറം: ജില്ലയിൽ നടന്ന ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹത്തിനെതിരെ ന്യൂസ് 18 വാര്‍ത്താപരമ്പര തുടരുന്നതിനിടെയാണ് വണ്ടൂരിൽ ബാലവിവാഹം നടത്തിയതിനെതിരെ പൊലീസ് കേസെടുത്തത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹമായിരുന്നു വീട്ടുകാർ നടത്തിയത്.

സ്‌കൂള്‍ അവധിക്കാലത്താണ് ബാലവിവാഹം സജീവമാകുന്നതെന്ന് ന്യൂസ് 18 അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് ശക്തമായ തെളിവാവുകയാണ് വണ്ടൂരിലെ ബാലവിവാഹം. ഏപ്രില്‍ മാസത്തിലാണ് പത്താംക്ലാസുകാരി വിവാഹിതയായത്. എസ് എസ് എൽ സി പരീക്ഷക്ക് ഏഴ് എ പ്ലസുകള്‍ വിദ്യാര്‍ത്ഥിനി നേടിയിരുന്നു. സ്‌കൂളില്‍ ശിശുവികസനസമിതി നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഈ വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ശൈശവവിവാഹ നിരോധനപ്രകാരം 10,11 വകുപ്പുകളിൽ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെയും വിവാഹം കഴിച്ചയാളുടെയും ബന്ധുക്കള്‍ കേസില്‍ പ്രതികളാകും. എതിര്‍പ്പുണ്ടായിട്ടും വിവാഹിതയാകേണ്ടി വന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരനുഭവം വ്യക്തമാക്കി കൊണ്ടായിരുന്നു ന്യൂസ് 18 വാര്‍ത്താപരമ്പര തുടങ്ങിയത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ഇതിനിടെയാണ് മറ്റൊരു ബാലവിവാഹം കൂടി വണ്ടൂരില്‍ നടന്നിരിക്കുന്നത്.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍