HOME » NEWS » Kerala » POLICE REGISTER CASE AGAINST TWO YOUTHS FOR VIOLATING QUARANTINE JJ TV

COVID 19 | വിദേശവനിതയുമായി ചുറ്റിക്കറങ്ങി ക്വാറന്റീനിലായി; അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും കറക്കം

കഴിഞ്ഞയാഴ്ച വിദേശവനിതയെ ഇവർ കൊല്ലത്തെ ടൂറിസം മേഖലയിൽ കൊണ്ട് വന്നിരുന്നു. അതേ തുടർന്നാണ്  യുവാക്കളെ ക്വാറന്റീൻ ചെയ്തത്.

News18 Malayalam | news18
Updated: July 9, 2020, 11:11 PM IST
COVID 19 | വിദേശവനിതയുമായി ചുറ്റിക്കറങ്ങി ക്വാറന്റീനിലായി; അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും കറക്കം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 9, 2020, 11:11 PM IST
  • Share this:
കൊല്ലം: ചവറയിൽ ക്വാറന്റീൻ ലംഘിച്ച് യുവാക്കളുടെ റോന്ത് ചുറ്റൽ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാക്കളാണ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ചാടി  നാട് കാണാൻ ഇറങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ പിടികൂടി വീണ്ടും നിരീക്ഷണത്തിലാക്കി.

കൊല്ലത്തെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെയാണ് യുവാക്കൾ പുറത്തു ചാടിയത്. തുടർന്ന് ഇവർ ചവറ തട്ടാശേരി മേഖലയിൽ ചുറ്റിക്കറങ്ങി. നാട്ടുകാർ തിരിച്ചറിഞ്ഞ് അറിയിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ഇവരെ വീണ്ടും നിരീക്ഷണത്തിലാക്കുകയായിരുന്നു.

Youtube Video

കഴിഞ്ഞയാഴ്ച വിദേശവനിതയെ ഇവർ കൊല്ലത്തെ ടൂറിസം മേഖലയിൽ കൊണ്ട് വന്നിരുന്നു. അതേ തുടർന്നാണ്  യുവാക്കളെ ക്വാറന്റീൻ ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്തു.
Published by: Joys Joy
First published: July 9, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories