നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി; പൊലീസ് കേസെടുത്തു

  പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി; പൊലീസ് കേസെടുത്തു

  പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം പൊലീസ് കേസെടുത്തു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  പാലക്കാട്: ഈ മാസം അഞ്ചാം തിയതി മുതലാണ് വിനോദിന്‍റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് കെട്ടിയിട്ടതായിരുന്നു. എന്നാൽ, അന്ന് വൈകുന്നേരം മുതൽ പശുവിനെ കാണാതായി. ഇതിനെ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചിൽ നടത്തി.

  എന്നാൽ, കഴിഞ്ഞദിവസം വൈകുന്നേരമാണ് ഒരു കുറ്റിക്കാട്ടിൽ  കൈകാലുകൾ കെട്ടിയ നിലയിൽ പശു ചത്തു കിടക്കുന്നത് കണ്ടത്. സമീപവാസി പശുവിനെ അഴിച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ പശുവിന്‍റെ കൈകാലുകൾ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

  സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം മണ്ണാർക്കാട് പൊലീസ് കേസെടുത്തു. മൃഗഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടത്തി. സമാനരീതിയിൽ നേരത്തെ സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ പീഡനത്തിന് ഇരയായതായി എന്നും പരാതിയുണ്ട്. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് മണ്ണാർക്കാട് സി ഐ പറഞ്ഞു.

  മണ്ണാർക്കാട് മാസപറമ്പ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരൻ.
  Published by:Joys Joy
  First published: