• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് മർദനമേറ്റ ന്യൂസ്18 മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് മർദനമേറ്റ ന്യൂസ്18 മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

ന്യൂസ് 18 സീനിയർ കറസ്‌പോണ്ടന്‍റ് വിനേഷ് കുമാർ, ക്യാമറമാൻ മുഹമ്മദ്‌ ഷാഫി എന്നിവർക്കെതിരെയാണ് ബാലുശേരി പൊലീസ് കേസെടുത്തത്

  • Share this:
    കോഴിക്കോട്: ക്വാറി മാഫിയയുടെ മർദ്ദനമേറ്റതിന് പിന്നാലെ ന്യൂസ് 18 വാർത്താസംഘത്തിനെതിരെ കേസെടുത്ത് പൊലീസ്. ന്യൂസ് 18 സീനിയർ കറസ്‌പോണ്ടന്‍റ് വിനേഷ് കുമാർ, ക്യാമറമാൻ മുഹമ്മദ്‌ ഷാഫി എന്നിവർക്കെതിരെയാണ് ബാലുശേരി പൊലീസ് കേസെടുത്തത്.

    പനങ്ങാട് പഞ്ചായത്ത് അംഗവും സി പി എം നേതാവുമായ റിജു പ്രസാദ്, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർക്കെതിരെയും ക്വാറി ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ ക്വാറി നടത്തിപ്പുകാരൻ ഒ പി രാജനെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തു.

    ഇന്ന് വൈകിട്ടോടെയാണ് ന്യൂസ് 18 വാർത്താസംഘത്തെ ക്വാറിമാഫിയ ആക്രമിച്ചത്. കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻറ് എസ് വിനേഷ് കുമാർ, കാമറാമാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് ആക്രമിച്ചത്. വട്ടോളി ബസാർ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡിൽ വച്ച് ക്വാറി നടത്തിപ്പുകാരൻ ഒ. പി രാജന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. ക്യാമറ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു.
    Published by:Anuraj GR
    First published: