കണ്ണൂര്‍: യുവതി വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ച നവജാതശിശു മരിച്ചു. വളപട്ടണം കീരിയാട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്മാന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഒന്‍പതുമാസം ഗര്‍ഭിണിയായ ഭാര്യ പെട്ടെന്നുള്ള അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ചതായി സജീര്‍ അബ്ദുള്‍ റഹ്മാന് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ പറഞ്ഞതായി സജീര്‍ പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.