• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി; രക്തസമ്മർദത്തിൽ വ്യത്യാസം; ഒരു മണിക്കൂർ നിരീക്ഷണത്തിൽ

PC George| പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി; രക്തസമ്മർദത്തിൽ വ്യത്യാസം; ഒരു മണിക്കൂർ നിരീക്ഷണത്തിൽ

ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ് പറഞ്ഞു

  • Share this:
    കൊച്ചി: വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്‍റെ (PC George) അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം, ഫോർട്ട് പൊലീസുകളാണ് പി സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ പി സി ജോർജിനെ തിരുവനന്തപുരത്ത് നിന്നുവന്ന പൊലീസിന് കൈമാറി.  എന്നാൽ ജോർജിന്റെ രക്തസമ്മർദത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഒരു മണിക്കൂർ നിരീക്ഷണത്തിലാക്കി. അതിനുശേഷമാകും ജോർജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക.

    ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി സി ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി സി ജോർജിനെ എറണാകുളം എ ആർ. ക്യാമ്പിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ജോർജിനെ കസ്റ്റഡിയിലെടുത്തത്.

    Also Read- CM Pinarayi Vijayan | 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

    അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി സി ജോര്‍ജ് കൈപ്പറ്റിയിരുന്നു.

    അതേസമയം, ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി സി ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

    Also Read- Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

    നേരത്തെ പാലാരിവട്ടം സ്റ്റേഷനിൽ പി സി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി സി ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തരും എത്തി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പി‌ കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കാളും സ്റ്റേഷനിലെത്തിയിരുന്നു.

    അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിന് പരാതി നൽകിയത്. തുടർന്ന്, പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

    Also Read- PC George| 'പി സി ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല; സർക്കാരിന്റേത് ഇരട്ടനീതി': BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

    എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് ജാമ്യം റദ്ദാക്കിയത്.
    Published by:Rajesh V
    First published: