HOME » NEWS » Kerala »

പ്രചരണത്തിന് മുൻ ഔദ്യോഗിക പദവി ഉപയോഗിച്ച ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനെതിരെ കേസെടുത്തു

പ്രചാരണ പരിപാടികളിൽ ഐ എ എ എസ്(ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ്) ഉപയോഗിച്ചതിനെതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. 

News18 Malayalam | news18-malayalam
Updated: April 2, 2021, 6:48 AM IST
പ്രചരണത്തിന് മുൻ ഔദ്യോഗിക പദവി ഉപയോഗിച്ച ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനെതിരെ കേസെടുത്തു
സരിൻ
  • Share this:
പാലക്കാട്: ജോലിയിൽ നിന്നു രാജിവെച്ചിട്ടും ഔദ്യോഗികപദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ഒറ്റപ്പാലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിനെതിരെ പൊലീസ് കേസെടുത്തു. പ്രചാരണ പരിപാടികളിൽ ഐ എ എ എസ്(ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ്) ഉപയോഗിച്ചതിനെതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്.

പി സരിൻ ഐ എ എ എസ് എന്നത് ചില പ്രചരണ ബോർഡുകളിൽ മാറ്റത്തതിനെ തുടർന്ന് വരണാധികാരിയായ സബ് കളക്ടർ അർജ്ജുൻപാണ്ഡ്യൻ പോലീസിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഒറ്റപ്പാലം സി ഐ കേസെടുത്ത് എഫ് ഐ ആർ ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് അയച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും പെരുമാറ്റച്ചട്ടം ലംഘച്ചതിനുമാണ് കേസ്.

സരിന്‍റെ പേരിനൊപ്പം വ്യാപകമായി ഐ എ എ എസ് എന്ന് എല്ലാ പോസ്റ്ററുകളിലും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. സേവനത്തിൽ നിന്ന് രാജിവെച്ചവർ ഐ എ എ എസ് ചേർക്കുന്നത് ചട്ട ലംഘനമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെറ്റായ വിവരം നൽകിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് കേസ്. 24 മണിക്കൂർ കൊണ്ട് ഐ എ എ എസ് മാറ്റമെന്നായിരുന്നു സബ് കലക്ടറുടെ നിർദ്ദേശം. എന്നാൽ ചില ഭാഗങ്ങളിൽ മാറ്റത്തതിനെ തുടർന്നാണ് നടപടി. രാജിവെച്ചവർ പേരിനൊപ്പം ഐ എ എ എസ് എന്ന് ഉപയോഗിക്കുമ്പോൾ രാജിവെച്ചു എന്നത് ചേർക്കണമെന്നാണ് ചട്ടം.

ഡോ പി. സരിന് നേരത്തെ വരണാധികാരി നോട്ടീസ് നൽകിയിരുന്നു. പ്രചരണപ്പോസ്റ്ററുകളിൽ പേരിനൊപ്പം ഐ എ എ എസ് എന്ന് ചേർത്തതിന് വിശദീകരണം തേടിയാണ് നോട്ടീസ് നൽകിയത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജിവച്ച സരിൻ, പേരിനൊപ്പം ഇപ്പോഴും ഐഎഎസ് എന്നുപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിച്ച പോസ്റ്ററുകളിൽ സരിന്‍റെ പേരിനൊപ്പം ഐ എ എ എസ് എന്ന് ചേർത്തിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണ വിഭാഗം നിരീക്ഷക സംഘമാണ് കണ്ടെത്തിയത്. ഐ എ എ എസ് എന്നത് പോസ്റ്ററുകളിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പോസ്റ്ററുകളിൽ ഐഎഎസ് എന്ന് ഉപയോഗിച്ചത് തന്‍റെ അറിവോടെയല്ലെന്നാണ് സരിന്‍റെ വിശദീകരണം. യുഡിഎഫ് സ്ഥാനാർഥി നൽകിയ ഈ വിശദീകരണം ഉൾപ്പെടെയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചിട്ടുണ്ട്.

Also Read-നാമജപ ഘോഷയാത്ര ആളെ കൂട്ടാൻ സുകുമാരൻ നായർ ചെയ്യുന്ന പണി; മന്ത്രി എം എം മണി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭ, ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. 1996 മുതൽ എൽഎഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ നിന്നാണ് യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ.പി സരിൻ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റുമായ കെ.പ്രേകുമാറാണ് എതിരാളി. ബിജെപി സ്ഥാനാർഥിയായി പി.വേണുഗോപാലും മത്സര രംഗത്തുണ്ട്.
Published by: Anuraj GR
First published: April 2, 2021, 6:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories