നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച്: എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ 40 പേർക്കെതിരെ കേസ്

  യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച്: എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ 40 പേർക്കെതിരെ കേസ്

  • Last Updated :
  • Share this:
   തൃശൂർ: സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപി നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ 40 പേർക്കെതിരെ കേസെടുത്തു. സംഘം ചേരൽ, കലാപ ശ്രമം, ഗതാഗതം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലക്കലിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരോട് യതീഷ് ചന്ദ്ര മോശമായി പെരുമാറി എന്നാരോപിച്ചാണ് ബിജെപി തൃശൂരിൽ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. തേക്കിൻകാട് മൈതാനിയിൽ നിന്ന്‌ തുടങ്ങിയ മാർച്ച് കമ്മീഷണർ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ മാർച് ഉദ്ഘാടനം ചെയ്തു.

   'ശബരിമലയിൽ കരുതലോടെ മുന്നോട്ടുപോകാൻ ഗവർണറുടെ നിർദ്ദേശം'

   അതിനിടെ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ യതീഷ് ചന്ദ്രയെ പിന്തുണച്ചു കൂടുതൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെ പേടിപ്പിച്ച പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയായിരിക്കാൻ അർഹതയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഡിജി പിയുടെ ഒറീസയിലെ വീട്ടുകാരെ വരെ ആർ എസ് എസ് ഭീഷണിപ്പെടുത്തുകയാണെന്നും ജയരാജൻ ആരോപിച്ചു. യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തി.
   First published:
   )}