• HOME
  • »
  • NEWS
  • »
  • kerala
  • »
  • Forgery | വ്യാജരേഖയുണ്ടാക്കി വോട്ടർപട്ടികയിൽ പേരു ചേര്‍ത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവിനെതിരെ കേസ്

Forgery | വ്യാജരേഖയുണ്ടാക്കി വോട്ടർപട്ടികയിൽ പേരു ചേര്‍ത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവിനെതിരെ കേസ്

ക്രമക്കേട് നടത്താൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊല്ലം: വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ (Panchayath election) മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ (CPM Leader) പോലീസ് (Police) കേസെടുത്തു. ഹൈക്കോടതിയുടെ (High Court) നിര്‍ദേശ പ്രകാര൦ കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രമക്കേട് നടത്താൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

    ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി മോഹനന് എതിരെയാണ് പോലീസ് കേസ് എടുത്തത്. മാങ്കോട് വാര്‍ഡിലെ താമസക്കാരനല്ലാതിരുന്ന മോഹനന്‍, തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ രേഖകളുടെ ഉപയോഗിച്ച് മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു.

    വോട്ടർ പട്ടികയിൽ മോഹനൻ ക്രമക്കേട് നടത്തിയതിന്റെ തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മീഷന് മുൻപാകെയും പോലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് മനോജ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഇടപെട്ട കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നൽകുകയായിരുന്നു. ക്രമക്കേടിന് കൂട്ടു നിന്നെന്ന ആരോപണമുയര്‍ന്ന പഞ്ചായത്ത് സെക്രട്ടറി സുനിലിനും, യുഡി ക്ലര്‍ക്ക് ബിനുവിനെതിരെയും കേസുക എടുത്തിട്ടുണ്ട്.

    സംഭവം നടന്ന സമയത്ത് താനായിരുന്നില്ല ചുമതല വഹിച്ചിരുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ലറിക്കല്‍ പിഴവാകാനാണ് സാധ്യതയെന്നും താന്‍ രേഖകളില്‍ ക്രമക്കേട് കാണിച്ചിട്ടില്ലെന്നാണ് അമ്മൂട്ടി മോഹനൻ നൽകുന്ന വിശദീകരണം.
    ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്

    തൃശൂരിൽ അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Rape Case) പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തളിക്കുളം സ്വദേശിന‌ിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

    2012 ഡിസംബർ മാസത്തിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാൻ പോകാതിരുന്നതിനെ തുടർന്ന് കുട്ടിയോട് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാർ അറിയുന്നത്.

    വീട്ടുകാർ പൊലീസില്‍ പരാതി കൊടുക്കാതെ മൂടിവെച്ചു. പിന്നീട് കുട്ടിയോട് അയൽവാസികളായ കുടുംബശ്രീ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പിന്നാലെ കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2013 മാർച്ചിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
    Published by:Naveen
    First published: