news18
Updated: June 4, 2019, 8:41 PM IST
Nipah-Virus-Cartoon
- News18
- Last Updated:
June 4, 2019, 8:41 PM IST
കൊച്ചി: നിപ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ സെൽ നിരീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.
നിപയെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ ഐപിഎസ് അറിയിച്ചു.
First published:
June 4, 2019, 8:41 PM IST