Warning: നിപ വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കർശന നടപടി
Warning: നിപ വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കർശന നടപടി
നിപ സംബന്ധിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൌണ്ടുകൾ സൈബർ സെൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വൈകാതെ ഇവരെ കുടുക്കുമെന്നാണ് പൊലീസ് പറയുന്നത്...
കൊച്ചി: നിപ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കർശന നടപടിയുമാണ് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
നിപയെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൌണ്ടുകൾ സൈബർ സെൽ സൂക്ഷ്മ പരിശോധന നടത്തി കൊണ്ടിരിക്കുന്നതായും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ ഐപിഎസ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.