നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

    നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

    ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.

    Joju_Defender

    Joju_Defender

    • Share this:
    കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് (Congress) സമരത്തിനിടെയുണ്ടായ ആക്രമണത്തിൽ എട്ട് കോൺഗ്രസ് നേതാക്കൾക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ജോജുവിനെ (Joju George) വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മിണിയുടെ (Mayor Tony Chammany) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ചമ്മണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. പോലീസ് കണക്കുകൂട്ടൽ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. സംഭവത്തിൽ പ്രതികൾക്കെതിരെ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയിൽ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

    പ്രതികൾക്ക് എതിരെ  143,147,149, 253, 341, 294 (B), 497, 506 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

    Also Read-'ജോജു ജോര്‍ജ് ഗുണ്ടയെപ്പോലെ പെരുമാറി'; രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

    ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് നടൻ ജോജു ആക്രമിക്കപ്പെട്ടത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ജോജുവിന്റെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.

    Also Read-'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല; രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു': ക്ഷുഭിതനായി ജോജു ജോര്‍ജ്

    വഴിതടഞ്ഞുകൊണ്ട് സമരം നടത്തിയത് ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് ജോജു അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു.

    Also read: Joju George | അന്ന് ജോജു ജോർജ് ഒച്ചയെടുത്തത് ഹോട്ടലിനു മുന്നിലെ യാചകന് വേണ്ടി; ഫേസ്ബുക്ക് കുറിപ്പ്

    രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു. ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണത്തിൽ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

    Also Read-Joju Goerge | കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍

    ഇങ്ങനെയാണോ സമരം ചെയ്യേണ്ടതെന്നും, നമ്മുടെ വീട്ടിലാണെങ്കില്‍ ഇത്തരത്തിൽ ചെയ്യുമോ എന്നും ജോജു ചോദിച്ചു.  എന്നാൽ സമരത്തിനെതിരെ ശബ്ദമുയർത്തിയ ജോജുവിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉയർത്തിയെങ്കിലും നടൻ മദ്യപിച്ചിട്ടില്ല എന്നത് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു. വനിതാ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറിയെന്ന പേരിൽ ലഭിച്ച പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു.
    Published by:Naveen
    First published:
    )}