ദുർഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ടെന്ന് പരാതി: യുവതിക്കെതിരെ കേസെടുത്തു

നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി

News18 Malayalam | news18-malayalam
Updated: October 26, 2020, 12:55 PM IST
ദുർഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ടെന്ന് പരാതി: യുവതിക്കെതിരെ കേസെടുത്തു
News18
  • Share this:
കൊച്ചി: ഫോട്ടോ ഷൂട്ടിൽ ദുർഗാദേവിയെ അപമാനിച്ചെന്ന പരാതിയിൽ വനിതാ ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് പൊലീസ് നടപടി. ആലുവ സ്വദേശിനിക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.

മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.


കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദിയ ജോണ്‍സണ്‍ പ്രതികരിച്ചു.
Published by: Aneesh Anirudhan
First published: October 26, 2020, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading