നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ അക്രമം: ഏറ്റവുമധികം കേസ് കണ്ണൂരിൽ; അറസ്റ്റ് കൊച്ചിയിൽ

  ഹർത്താൽ അക്രമം: ഏറ്റവുമധികം കേസ് കണ്ണൂരിൽ; അറസ്റ്റ് കൊച്ചിയിൽ

  • Share this:
   തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷമുള്ള അക്രമ സംഭവങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 801 കേസുകളാണ്. ഇതിൽ 1369 പേർ അറസ്റ്റിലും 717 പേര്‍ കരുതല്‍ തടങ്കലിലുമായെന്ന് ഡിജിപി വ്യക്തമാക്കി. പരക്കെയുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ കര്‍ശന നടപടി തുടരാനാണ് പൊലീസ് തീരുമാനം. അതേസമയം, അക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലും നിയന്ത്രിക്കുന്നതിലും വീഴ്ച ഉണ്ടായെന്ന നിരീക്ഷണവുമുണ്ട്. ജില്ലാ പൊലീസ് മേധാവിമാരോട് ഇതിലെ അതൃപ്തി ഡിജിപി അറിയിച്ചതായാണ് വിവരം.

   PHOTOS: കലാവിരുന്നൊരുക്കി കൊച്ചി മുസിരിസ് ബിനാലെ


   ശബരിമല യുവതി ദര്‍ശനത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ സംഘടനകള്‍ അക്രമത്തിന് ആസൂത്രണം നടത്തുന്നായി ഡിജിപിയെ അറിയിച്ചു. ഓരോ ജില്ലയിലും അക്രമം തടയാന്‍ കരുതല്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടികയും കൈമാറി ബുധനാഴ്ച വൈകീട്ട് ചീഫ് സെക്രട്ടറിയും ഡിജിപിയും വിളിച്ച അടിയന്തിര യോഗത്തില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ചില ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചവരായിരുന്നു പല ജില്ലകളിലും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതത്. പൊലീസിന്റെ വീഴ്ചയ്‌ക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തി.

   എൻഫീൽ‍‍ഡിനെ കടത്തിവെട്ടുമോ ജാവ? ലക്ഷ്യം പ്രതിമാസം 7500 യൂണിറ്റ് വിൽപ്പന


   അക്രമം തടയാനും അക്രമികളെ അറസ്റ്റു ചെയ്യാനുമുള്ള സ്‌പെഷ്യല്‍ ഡ്രൈവ് പൊലീസ് ഊര്‍ജിതമാക്കും. കരുതല്‍ തടങ്കല്‍ വ്യാപിപ്പിക്കും. നിലയ്ക്കല്‍ മാതൃകയില്‍ അക്രമികളുടെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം തയാറാക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. മുഖ്യമന്ത്രി പോകുന്ന ഇടങ്ങളിലെ കണ്‍ട്രോള്‍ റൂം വാഹനങ്ങളും അതാതു സ്ഥലങ്ങളില്‍ സുരക്ഷയ്ക്കുണ്ടാകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളില്‍ വലിയ പാളിച്ചയുണ്ടായതായാണ് വിലയിരുത്തല്‍. മന്ത്രിമാര്‍ക്കെതിരേയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്. അവര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കും.

   ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച് തിരുവനന്തപുരം സിറ്റി 3, 17, 92, തിരുവനന്തപുരം റൂറല്‍ 60, 46, 4, കൊല്ലം സിറ്റി 56, 28, 3, കൊല്ലം റൂറല്‍ 41, 10, 4, പത്തനംതിട്ട 57, 94, 2, ആലപ്പുഴ 51, 174, 27, ഇടുക്കി 6, 2,156, കോട്ടയം 23, 35, 20, കൊച്ചി സിറ്റി 26, 237, 32, എറണാകുളം റൂറല്‍ 48, 233, 14, തൃശ്ശൂര്‍ സിറ്റി 63, 151, 48, തൃശ്ശൂര്‍ റൂറല്‍ 34, 6, 2, പാലക്കാട് 82,41, 83, മലപ്പുറം 27, 35, 25, കോഴിക്കോട് സിറ്റി 31, 28, 4, കോഴിക്കോട് റൂറല്‍ 24, 30, 9, വയനാട് 31, 109, 82, കണ്ണൂര്‍ 125, 91, 101, കാസര്‍ഗോഡ് 13, 2, 9 എന്നിങ്ങനെയാണ്.

   First published: