ആലപ്പുഴ: വീടാക്രമിച്ചെന്ന് പരാതിപ്പെട്ടയാളോട് 102ൽ വിളിച്ചറിയിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ മറുപടി. രാത്രിയില്‍ ആളില്ലാത്ത വീട്ടിൽക്കയറി ഉപകരണങ്ങള്‍ അടിച്ചുതകർത്തതായിരുന്നു പരാതി. ചെങ്ങന്നൂർ നൂറ്റവൻപാറ വടക്കേ ചരുവിൽ എൻ. ബാലകൃഷ്ണ(65)ന്റെ വീട്ടിലാണ് സമൂഹ വിരുദ്ധർ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭംവം.
ഈ സമയത്ത് ബാലൻ സ്ഥലത്തുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഉപകരണങ്ങൾ അടിച്ചുതകർത്തതായി കണ്ടത്. വീടിനു മുൻവശം പ്രധാന വാതിലിനോടുചേർന്ന ഭിത്തിയിലെ വൈദ്യുതി മീറ്റർ അടിച്ചുതകർത്ത നിലയിലായിരുന്നു.
Also Read-ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പുറകുവശത്തെ വാതിലിന്റെ കതക് ഇളക്കിമാറ്റിയ നിലയിലും അടുക്കളയിലുണ്ടായിരുന്ന കലവും ചട്ടിയും മറ്റു പാത്രങ്ങളും അകത്തെ മുറിയിലുണ്ടായിരുന്ന ടി.വി., ടേബിൾ ഫാനും അടിച്ചു തകർത്തുനിലയിലായിരുന്നു. വീടിനു മുകളിലെ ഡിഷ് ആന്റിനയും നശിപ്പിച്ചിട്ടുണ്ട്.
Also Read-ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആർ അനിലിന്റെ വാഹനത്തിലടിച്ച് ബൈക്ക് യാത്രക്കാരൻ
ചെങ്ങന്നൂർ പോലീസിലും കെ.എസ്.ഇ.ബി.യിലും വിവരമറിയിച്ചു. വെള്ളിയാഴ്ച രാവിലെ കൊടുത്ത പരാതിയിൽ നടപടി വൈകിയതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും ചെങ്ങന്നൂർ സ്റ്റേഷനിലെത്തി രണ്ടാമതൊരു പരാതിയും നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോൾ പ്രതിയെ കണ്ടെത്തി 102-ൽ വിളിച്ചറിയിച്ചാൽ തങ്ങൾ വന്ന് അറസ്റ്റുചെയ്യാമെന്ന വിചിത്രനിർദേശം പോലീസ് നൽകിയതായും ബാലകൃഷ്ണൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.