HOME » NEWS » Kerala »

കളമശ്ശേരിയിലെ കോവിഡ് മരണം: ചികിത്സാ പിഴവ് ഇല്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്

ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഹാരിസിന്റെ മരണം കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ഹ്യദയ സ്തംഭനം കാരണമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡോ. നജ്മയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും അഭിപ്രായങ്ങള്‍ മാറ്റി മാറ്റി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

News18 Malayalam | news18-malayalam
Updated: January 4, 2021, 2:13 PM IST
കളമശ്ശേരിയിലെ കോവിഡ് മരണം: ചികിത്സാ പിഴവ് ഇല്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്
Medical College
  • Share this:
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തെ പൂര്‍ണമായും തള്ളി പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഹാരിസിന്റെ മരണം കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ഹ്യദയ സ്തംഭനം കാരണമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡോ. നജ്മയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും അഭിപ്രായങ്ങള്‍ മാറ്റി മാറ്റി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് 18-ന് ലഭിച്ചു.

Also Read-  കർണാടകയിൽ മാതാപിതാക്കൾക്കൊപ്പം ജയിലിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

ഏറെ വിവാദമായ ളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തിലാണ് ആശുപത്രി ജിവനക്കാര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നൽകിയത്. ഹാരിസിന്റെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ഹ്യദയസ്തംഭനമാണ് മരണത്തിലേയ്ക്ക് നയിച്ചത്.

കോവിഡിന് പുറമെ ഡയബറ്റിസും രക്താതിസമ്മർദവും  ഉണ്ടായിരുന്നു. ശ്വാസം കിട്ടാത്ത സാഹചര്യവും ഉണ്ടായി. ഇത്തരമൊരു അവസ്ഥയിലുള്ള രോഗിക്ക് എപ്പോള്‍ വേണമെങ്കിലും മരണം സംഭവിയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

Also Read- ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

ഹാരിസ് മരിച്ച ജൂലൈ 20ന് ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ഡോ. മെറിന്‍ ആണ്. റൗണ്ട്‌സിന് വന്നപ്പോള്‍ ശ്വാസ തടസം ഉണ്ടായിരുന്നതായി ഹാരിസ് ഡോകടറോട് പറഞ്ഞു. തുടർന്ന് മരുന്ന് നല്‍കി. എന്നാല്‍ അഞ്ചരയോടെ ആരോഗ്യനില മോശമായി. പിന്നീട് മരണം സംഭവിയ്ക്കുകയായിരുന്നു.

ചികിത്സ പിഴവിനെക്കുറിച്ച് ഡോ. മെറിന്‍ സൂചിപ്പിച്ചിരുന്നെന്നായിരുന്നു ഡോ. നജ്മയുടെ മൊഴി. വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഹാരിസിന്റെ രോഗ വിവരങ്ങളെക്കുറിച്ച് താന്‍ ഡോ. നജ്മയോട് സംസാരിച്ചിട്ട് പോലും ഇല്ലെന്നും ഡോ. മെറിന്‍ പറഞ്ഞതായും റി്‌പ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഹാരിസിനെ ഡോക്ടര്‍മാര്‍ എത്തി ചികിത്സിയ്ക്കുന്നത് കണ്ടിരുന്നതായി മരണസമയത്ത് അതേ മുറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരും മൊഴി നല്‍കിയതായും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Also Read- യുവതിയെയും മകളെയും തെരുവിൽ രണ്ടുപേർ ബലാത്സംഗം ചെയ്തു; പുറംലോകമറിഞ്ഞത് വീഡിയോ പ്രചരിച്ചതോടെ

കേന്ദ്ര ആരോഗ്യ കുംബക്ഷേമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്‌സിംഗ് സ്റ്റാഫുമാര്‍ക്ക് ജാഗ്രത ഉണ്ടാക്കുന്നതിന് വേണ്ടി വെന്റിലേറ്ററില്‍ കിടന്ന ട്യൂബ് മാറിപ്പോയതാണ് ഹാരിസ് മരിച്ചതെന്ന് സാങ്കല്‍പ്പികമായി പറഞ്ഞതാണെന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ മൊഴിയും പൊലീസ് അംഗീകരിയ്ക്കുന്നു.

ശ്വാസ തടസമുണ്ടായിരുന്നതിനാല്‍ ബന്ധുക്കളുടെ കയ്യില്‍ നിന്നും 70000 രൂപ വാങ്ങിയാണ് മെഡിക്കൽ  കോളജ് അധിക്യതര്‍ ബിപാപ് മെഷ്യന്‍ ഹാരിസിന് നല്‍കിയത്. മെഷിന്‍ ഉപയോഗിയ്ക്കുന്നതിന് മുന്‍പ് തന്നെ ഹാരിസ് മരിച്ചു. മെഷിനെക്കുറിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 70000 രൂപ തിരിച്ച് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read- പരിമിതികളെ വരുതിയിലാക്കി ഒരു കർഷകൻ; ഭിന്നശേഷിക്കാരനായ അരുണിന്റെ കൃഷി നൽകുന്ന സന്ദേശം

ചികിത്സാ രേഖകളും മൊഴികളും പരിശോധിച്ച ശേഷമാണ് പരാതിയില്‍ കഴമ്പില്ലെന്നും നിയമ നടപടി എടുക്കേണ്ടില്ലെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയത്. പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിയ ഹാരിസിന്റെ കുടുംബം കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Published by: Rajesh V
First published: January 4, 2021, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories