നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ചികിത്സ പിഴവില്ലെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട്

  കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ചികിത്സ പിഴവില്ലെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട്

  പൊലീസിന്റെ റിപ്പോർട്ട് ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം

  Medical College

  Medical College

  • Last Updated :
  • Share this:
  കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ചതിൽ ചികിൽസ പിഴവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. മരിച്ചവരുടെ ബന്ധുക്കളെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. അതേസമയം എല്ലാ തെളിവുകളും പരിശോധിക്കാതെയാണ് പൊലീസ് നിഗമനത്തിൽ എത്തിച്ചേർന്നതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

  കോവിഡ് ബാധിതരായിരുന്ന എറണാകുളം സ്വദേശികളായ ഹാരിസ്, ജമീല, ബൈഹൈക്കി എന്നിവർ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നായിരുന്നു ആരോപണം. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണം ജൂലൈ 20നായിരുന്നു. ചികിൽസാപിഴവ് ചൂണ്ടിക്കാട്ടി നഴ്സിംഗ് സൂപ്രണ്ട് ജലജാ ദേവി വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടതോടെയാണ് സംഭവം വിവാദമായത്.

  Also Read പൊതുപണിമുടക്കിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി ജയിൽ വകുപ്പ്

  ജലജാ ദേവിയെ പിന്തുണച്ച് ജൂനിയർ ഡോക്ടർ നജ്മയും രംഗത്തെത്തി. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഡോക്ടർമാരിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. ചികിത്സാപിഴവിന് തെളിവില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

  പൊലീസിന്റെ റിപ്പോർട്ട് ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ പൊലീസ് തയാറാകാത്തത് കേസ് ഒതുക്കാനാണെന്നും ബന്ധുക്കൾ ആരോപിച്ചു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം ആവശ്യപ്പെടാൻ ആണ് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരുമാനം
  Published by:user_49
  First published: