നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാടിന്റെ നായകരായി പൊലീസുകാർ; കയത്തിൽ മുങ്ങിയ യുവതിയേയും പെൺകുട്ടിയേയും രക്ഷപ്പെടുത്തിയത് അതിസാഹസികമായി

  നാടിന്റെ നായകരായി പൊലീസുകാർ; കയത്തിൽ മുങ്ങിയ യുവതിയേയും പെൺകുട്ടിയേയും രക്ഷപ്പെടുത്തിയത് അതിസാഹസികമായി

  നീന്തൽ വശമില്ലാതിരുന്ന ഇവരും പുഴയിൽ മുങ്ങി പോകുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല.

  police

  police

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: പുഴയിൽ കുളിക്കാൻ ഇറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ അകപ്പെട്ട പെൺകുട്ടിയേയും രക്ഷിക്കാൻ ഇറങ്ങിയ യുവതിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർ. കുന്ദമംഗലം മർക്കസിന് അടുത്ത് പൂനൂർ പുഴയിൽ അപകടത്തിൽ പെട്ട യുവതിക്കും പെൺകുട്ടിക്കുമാണ് കോഴിക്കോട് കൺട്രോൾ റൂം എസ് ഐ സുബോധ് ലാൽ, സി പി ഒ പ്രശാന്ത് എന്നിവർ രക്ഷകരായത്.

  ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. മർക്കസിന് സമീപം പുഴയോരത്ത് ചിലർ പതിവായി മയക്കു മരുന്നുകൾ ഉപയോഗിക്കുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്.
  You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
  ആളുകളുടെ കരച്ചിൽ കേട്ട് പുഴയോരത്ത് എത്തിയപ്പോൾ യുവതി പുഴയിൽ മുങ്ങി താഴുന്നതാണ് കണ്ടത്. കുഞ്ചു എന്ന യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ് വെള്ളത്തിൽ വീണ 13 വയസുകാരി നജാ ഫാത്തിമയെ രക്ഷപ്പെടുത്താനാണ് ഇവർ പുഴയിൽ ചാടിയതെന്ന് മനസിലായത്.

  നീന്തൽ വശമില്ലാതിരുന്ന ഇവരും പുഴയിൽ മുങ്ങി പോകുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. വിവരം മനസിലാക്കിയ എസ് ഐ സുബോധ് ലാലും പ്രശാന്തും വീണ്ടും വെള്ളത്തിലേക്ക് ചാടി നജ്മയെയും രക്ഷപ്പെടുത്തുകയായിരുന്നു.

  രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉടൻ തന്നെ പൊലീസ് ഡ്രൈവർ സജീഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. സന്ദർഭോജിതമായ ഇടപെടലിലൂടെ സാഹസികമായി രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ എസ് ഐ സുബോധ് ലാലിനെയും സി പി ഒ പ്രശാന്തിനെയും പൊലീസുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
  Published by:Joys Joy
  First published:
  )}