HOME » NEWS » Kerala » POLICE RESCUE WOMAN FROM GET TOGETHER DRUG RACKET JJ TV

മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ 21കാരിയായ ഭർതൃമതിയെ പൊലീസ് മോചിപ്പിച്ചു

പ്രിന്‍സിപ്പല്‍ എസ് ഐ കെടി ബിജിത്ത്, എസ് ഐ എംവി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവർ അടങ്ങിയ സംഘമാണ് യുവതിയെ പിന്തുടർന്നത്

News18 Malayalam | news18
Updated: February 16, 2021, 11:07 PM IST
മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ 21കാരിയായ ഭർതൃമതിയെ പൊലീസ് മോചിപ്പിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 16, 2021, 11:07 PM IST
  • Share this:
കണ്ണൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭർതൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത്.
ഗെറ്റ് ടുഗദര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്പ് ഡി വൈ എസ് പി കെഇ പ്രേമ ചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി.

ഷെയർ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നു വയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചു പവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെ തുടർന്ന് യുവതിയുടെ അമ്മ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്' എന്ന് രമേഷ് പിഷാരടി; താൻ പണ്ടേ KSU ആണെന്ന് ഇടവേള ബാബു
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കർണാടകയിൽ ഉണ്ടെന്ന് വ്യക്തമായി. ഒടുവിൽ ഗോകർണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. അവിടെ നിന്നാണ്
മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.

ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്ത് എത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
‘അച്ഛനാരാ മോൻ’; കാമുകി അർദ്ധസഹോദരിയായിരിക്കുമോ എന്ന ആശങ്കയിൽ പ്രണയിക്കാനാവാതെ യുവാവ്
വീട്ടിൽ നിന്നും കടന്നു കളഞ്ഞ യുവതി ആദ്യം എത്തിയത് തമിഴ്നാട്ടിലെ സേലത്താണ്. അവിടെ വച്ച് തട്ടുകടക്കാരന്റെ ഫോൺ ഉപയോഗിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് തട്ടുകടക്കാരന്റെ നമ്പർ കണ്ടെത്തി. അയാളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. പിന്നീട് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.
പതിനഞ്ചുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിൽ കാൽ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തു
രണ്ടു യുവാക്കളുമായി യുവതി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നിശാശാലയിലും മയക്കുമരുന്നു കേന്ദ്രങ്ങളിലും എത്തുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്നു യുവതി. തുടർന്ന് ഇവർ ബാംഗ്ലൂരിലേക്ക് നീങ്ങിയെന്ന് വ്യക്തമായി.
റേഷൻ കാർഡുകൾ എന്തുകൊണ്ട് ബ്രൗൺ നിറത്തിൽ? 10.90 രൂപ നിരക്കിൽ അരി കിട്ടുന്നതാർക്ക്?
പ്രിന്‍സിപ്പല്‍ എസ് ഐ കെടി ബിജിത്ത്, എസ് ഐ എംവി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവർ അടങ്ങിയ സംഘമാണ് യുവതിയെ പിന്തുടർന്നത്.  സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ ആയിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എ എസ് ഐ എജി അബ്ദുൽ റൗഫ്, സിവില്‍ പൊലിസ് ഓഫിസര്‍ സൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Published by: Joys Joy
First published: February 16, 2021, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories