നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Police | പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; തന്ത്രപൂര്‍വ്വം പിന്തിരിപ്പിച്ച് പോലീസിന്റെ ഇടപെടല്‍

    Kerala Police | പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; തന്ത്രപൂര്‍വ്വം പിന്തിരിപ്പിച്ച് പോലീസിന്റെ ഇടപെടല്‍

    യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ടിറങ്ങുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ആലുവ: ആലുവ(Aluva) മാര്‍ത്താണ്ഡ വര്‍മ പാലത്തില്‍ നിന്ന് ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ച യുവാവിനെ തന്ത്രപൂര്‍വം പിന്തിരിപ്പിച്ച് പൊലീസിന്റെ(Police) ഇടപെടല്‍. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവിനാണ് റൂറല്‍ പൊലീസ് രക്ഷകരായത്.

      യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ടിറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ ഉടന്‍ തന്നെ പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറി.

      കണ്‍ടോള്‍ റൂമില്‍ നിന്നും യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും സ്ഥലം മാര്‍ത്താണ്ഡ വര്‍മ്മ പാലമാണെന്ന് മനസിലാക്കി.

      യുവാവ് നില്‍ക്കുന്ന സ്ഥലത്തെ ക്യാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ടോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും അത് പരിശോധിക്കുകയും ചെയ്തു. ഇതോടെ പോലീസ് സംഘം മഫ്തിയില്‍ അവിടേക്ക് കുതിച്ചു. ഈ സമയം കണ്‍ട്രോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.

      Also Read-സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം; വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം

      ഇതിനിടെ പാലത്തിനടുത്തെത്തിയ പോലീസ് സംഘം അല്‍പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം തന്ത്രപൂര്‍വ്വം യുവാവിനെ സമീപിച്ച് ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു.

      Also Read-Kerala Rains | സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      എസ്.ഐ കെ.കെ ബഷീര്‍, എസ്.സി.പി.ഒ മാരായ നസീബ്, എ.കെ.ജിജിമോന്‍, പ്രശാന്ത്.കെ.ദാമോദരന്‍, സി.പി.ഒ അരവിന്ദ് വിജയന്‍, സി.ഷിബു, കെ.എസ്.സഫീര്‍ എന്നിവരാണ് ഡൂട്ടിയില്‍ ഉണ്ടായിരുന്നത്.
      Published by:Jayesh Krishnan
      First published: