നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • No DJ party | പുതുവത്സരാഘോഷത്തിന് രാത്രി 10ന് ശേഷം ഡി.ജെ. പാർട്ടി വേണ്ട; നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

  No DJ party | പുതുവത്സരാഘോഷത്തിന് രാത്രി 10ന് ശേഷം ഡി.ജെ. പാർട്ടി വേണ്ട; നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

  സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡി.ജെ. പാർട്ടികൾക്ക് (DJ Party) പൊലീസ് നിയന്ത്രണം ശക്തമാക്കി. പാർട്ടികൾക്കിടെ വൻ തോതിൽ മയക്കുമരുന്ന് ഇടപാടുകളും ഉപഭോഗവും നടക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനാൽ, രാത്രി 10 മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചു.

   സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് നിരീക്ഷിക്കും. പാർട്ടി ഹാളുകളിലെ സി.സി.ടി.വി. ക്യാമറകൾ ശരിയായി പ്രവർത്തിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുടമകൾക്കും നോട്ടീസ് നൽകും.

   സംസ്ഥാനത്ത് ഡി.ജെ. പാർട്ടികൾക്കിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ പാർട്ടികളിലേതെങ്കിലും മയക്കുമരുന്ന് ഉപയോഗം തടയാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ഡി.ജെ. പാർട്ടിക്കിടെ വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു.

   കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിന് ശേഷം പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗത്തിന് ശേഷമുള്ള അക്രമ സംഭവങ്ങൾ അടുത്തിടെ വർധിച്ചതും ഡി.ജെ. പാർട്ടികളെ നിയന്ത്രിക്കാൻ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.   Also read: പുരുഷന്മാർക്ക് വേണ്ടി പ്രതികരിക്കാൻ ആരുണ്ട്? ചോദ്യവുമായി മിഥുൻ രമേഷിന്റെ 'ബേബി സാം'

   'രാവിലെ മുതൽ രാത്രി വരെ കഷ്‌ടപ്പെട്ടു വരുന്ന ഭർത്താവ് ഇ.എം.ഐ., ലോൺ, പലിശ, കേബിൾ, പത്രം, പാൽ എന്നിങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ തിരിച്ച് തരുന്നത് പരാതിയും പരിഭവവും മാത്രം!' ഒരു ഭർത്താവിന്റെ രോദനമാണ് ഇത്. പറയുന്നത് പ്രേക്ഷരുടെ പ്രിയ നടനും അവതാരകനുമായ മിഥുൻ രമേഷ് (Mithun Ramesh). പുതിയ സിനിമയുടെ ടീസറിൽ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് എന്ന ചോദ്യവുമായി വരുന്ന ഒരു പുരുഷനിതാ.

   ഭർത്താവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ന്യൂസ് നൈറ്റോ, ഒരു കോളം വാർത്തയോ ഉണ്ടോ? ആക്ടിവിസ്റ്റ് അല്ല, പക്ഷെ ഒരാവേശത്തിന്റെ പേരിൽ പുരുഷന്മാർക്ക് വേണ്ടി പ്രതികരിച്ചതേയുള്ളൂ എന്ന് ഈ കഥാപാത്രം പറയുന്നത് കേൾക്കാം.

   മിഥുൻ രമേഷ്, അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ, സൈന മൂവീസിലൂടെ റിലീസ് ചെയ്തു. നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ. ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.

   Summary: Police restricts DJ parties after 10pm on New Year's eve, taking into account rampant misuse of narcotic products
   Published by:user_57
   First published: