നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • MG സര്‍വകലാശാലയിലെ SFI അക്രമം; AISF വനിതാ നേതാവിന്റെ മൊഴി പാര്‍ട്ടി ഓഫീസില്‍വച്ച് എടുക്കാനാവില്ലെന്ന് പൊലീസ്

    MG സര്‍വകലാശാലയിലെ SFI അക്രമം; AISF വനിതാ നേതാവിന്റെ മൊഴി പാര്‍ട്ടി ഓഫീസില്‍വച്ച് എടുക്കാനാവില്ലെന്ന് പൊലീസ്

    മാധ്യമ പ്രവർത്തകരുടെ  മുന്നിൽ വച്ച് പാർട്ടി ഓഫീസിന് അകത്തു കയറി മൊഴിയെടുക്കാൻ പൊലീസിന്  ബുദ്ധിമുട്ട് ആയതു കൊണ്ടാണ്  തിരിച്ച്  പോയതെന്നും പറയപ്പെടുന്നു

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: എം. ജി. വാഴ്സിറ്റിയിലെ എസ്എഫ്ഐ(SFI) അക്രമത്തിൽ എ ഐ എസ് എഫ്(AISF) വനിതാ നേതാവിന്റെ മൊഴി പാർട്ടി ഓഫീസിൽവച്ച്‌ എടുക്കാനാവില്ലെന്ന് പൊലീസ്. പറവൂരിലെ പാർട്ടി ഓഫീസിൽ എത്തിയ പൊലീസ്(Police) സംഘം  മൊഴിയെടുക്കാൻ ആകില്ലെന്ന് പറഞ്ഞ് തിരിച്ചുപോയി.കോട്ടയം ഡിവൈഎസ്പിയുടെ ഓഫീസിൽ നിന്നുള്ള സംഘം എറണാകുളത്ത് എത്തുമ്പോൾ  ടെലി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതനുസരിച്ച് പാർട്ടി ഓഫീസിൽ ഉണ്ടാകും എന്നും ഇവിടെ മൊഴി രേഖപ്പെടുത്താമെന്നും പെൺകുട്ടി പറഞ്ഞു .

    ആദ്യം പൊലീസ് അംഗീകരിച്ചെങ്കിലും ഓഫീസടുത്തെത്തിയപ്പോൾ നിലപാട്  മാറ്റിയെന്നും വനിതാ നേതാവ് പറഞ്ഞു. പാർട്ടിയാണ് തനിക്ക് പിന്തുണ നൽകിയതെന്നും അതു കൊണ്ടാണ് പാർട്ടി ഓഫീസിൽവച്ച്‌ മൊഴി നൽകാമെന്ന് താൻ പറഞ്ഞതും. എന്നാൽ  ഉച്ചയ്ക്ക് ശേഷം പാർട്ടി ഓഫീസിന് സമീപം എത്തിയ പോലീസ് തിരിച്ചു പോവുകയായിരുന്നു. മാധ്യമ പ്രവർത്തകരുടെ  മുന്നിൽ വച്ച് പാർട്ടി ഓഫീസിന് അകത്തു കയറി മൊഴിയെടുക്കാൻ പൊലീസിന്  ബുദ്ധിമുട്ട് ആയതു കൊണ്ടാണ്  തിരിച്ച്  പോയതെന്നും പറയപ്പെടുന്നു.പിന്നീട് പറവൂർ പൊലീസ് സ്റ്റേഷനിലേക്ക്  മൊഴിയെടുപ്പ് മാറ്റുകയായിരുന്നു.

    അതേ സമയം SFI-AISF സംഘർഷത്തിൽ MG സർവകലാശാല ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴി നൽകാനാളില്ലെന്ന്  പോലീസ് പറയുന്നു.  ഈ പരാതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് കേസിൽ അന്വേഷണ ചുമതല. ഇരു സംഘടനാ നേതാക്കളും പരാതി നൽകിയശേഷം പിന്നീട് മൊഴിനൽകാൻ വരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇരു സംഘടനാ നേതാക്കളെയും മൊഴി നൽകാനായി വിളിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല എന്നാണ്  കോട്ടയം ഡിവൈഎസ്പി അറിയിച്ചത്.

    Also Read-Kerala Rains | സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റി; മന്ത്രി കെ രാജന്‍

    സംഭവത്തിൽ ആദ്യമായി പരാതി നൽകിയത് AISF വനിതാ നേതാവ് ആയിരുന്നു. ഇവർ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. എന്നാൽ കേസിന്റെ ഗൗരവം മാനിച്ച് അന്വേഷണം കോട്ടയം ഡിവൈഎസ്പിക്ക് കീഴിലേക്ക് മാറ്റുകയായിരുന്നു. സിപിഐ ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും AISF  നേതാക്കൾ പറയുന്നു. ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും സംഘടന മുന്നോട്ട് നിൽക്കില്ല എന്നാണ്  ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നത്. ഇന്നലെ AIYF  ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

    Also Read-Antique Fraud | മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

    എം ജി സർവകലാശാലയിലെ സംഘർഷത്തിൽ ഇരു വിദ്യാർത്ഥി സംഘടന നേതാക്കളും മൊഴി നൽകാൻ തയാറാകാതെ വന്നതോടെ അന്വേഷണം ഒത്തുതീർപ്പിലേക്ക് പോകുന്നു എന്ന സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും ഇല്ലായെന്ന് AISF വനിതാ നേതാവ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാണ് മൊഴിനൽകാൻ എത്താതിരുന്നത് എന്ന് സംസ്ഥാന ചുമതലയുള്ള പരാതിക്കാരിയായ വനിതാ നേതാവ് പറയുന്നു.
    Published by:Jayesh Krishnan
    First published:
    )}