നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂമി ഇടപാട് കേസ്: കർദിനാൾ  ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്

  ഭൂമി ഇടപാട് കേസ്: കർദിനാൾ  ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്

  ഭൂമി വില്പനയിൽ ക്രിമിനൽ കേസ് നിലനിൽക്കില്ല. ഭൂമി വിലകുറച്ചു വില്പന നടത്താൻ ഗൂഢാലോചനയും നടന്നിട്ടില്ല.

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി

  കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി

  • Share this:
  കൊച്ചി: വിവാദമായ സീറോ മലബാർ സഭ  ഭൂമി ഇടപാടിൽ കർദിനാൾ  ജോർജ് ആലഞ്ചേരിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ്. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

  ഭൂമിയിടപാടിൽ സഭയുടെ നടപടികൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയട്ടുണ്ടാകാമെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല. ഭൂമി വില്പനയിൽ ക്രിമിനൽ കേസ് നിലനിൽക്കില്ല. ഭൂമി വിലകുറച്ചു വില്പന നടത്താൻ ഗൂഢാലോചനയും നടന്നിട്ടില്ല. മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ വായ്പ എടുത്ത 58കോടി രൂപയുടെ ലോൺ തിരിച്ചടയ്ക്കാൻ ആയിരുന്നു ഭൂമി വില്പന.

  ഭൂമി വില്പനയിൽ പ്രതീക്ഷിച്ച പണം കിട്ടാത്തത് നോട്ട് നിരോധനം അടക്കമുളള പ്രശ്നം കാരണമാണ്. 9 ലക്ഷം രൂപ സെന്റിന് ലഭിക്കും എന്നതു സമിതിയുടെ പ്രതീക്ഷ മാത്രമാണ്. ഭൂമി വില്പനയിൽ ആർക്കെങ്കിലും നേട്ടം ഉണ്ടാക്കാൻ കർദിനാൾ ശ്രമിച്ചിട്ടില്ല. സഭയിൽ ഒരു വിഭാഗം കർദിനാളിനെതിരായ ആരോപണത്തിന് ഭൂമി വില്പനയെ ഉപയോഗിച്ചുവെന്നും സഭയിൽ നിലനിന്ന തർക്കത്തിന്റെ ഭാഗം ആയിരുന്നു ആരോപണമെന്നും ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

  You may also like:'ഫേസ്ബുക്ക് വഴി സൗഹൃദം; പിന്നാലെ അശ്ലീല ചാറ്റ് നടത്തി പണം തട്ടിപ്പ്; അന്വേഷണം ആരംഭിച്ച് പൊലീസ്

  എറണാകുളം സിജെഎം കോടതിയിലാണ് പോലീസ് അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വര സ്വദേശി  പാപ്പച്ചൻ നൽകിയ സ്വകാര്യ അന്യായത്തിലായിരുന്നു കേസെടുത്ത് അന്വേഷണം നടത്താൻ  കോടതി ഉത്തരവിട്ടത്. കർദിനാൾ  ജോർജ് ആലഞ്ചേരി അടക്കം 24 പേർക്കെതിരെയായിരുന്നു  അന്വേഷണം. കേസ് അടുത്ത മാസം 14ന് കോടതി പരിഗണിക്കും.

  You may also like:പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരി ഒന്ന് മുതൽ; സ്കൂൾ തുറക്കാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ

  നിലവിൽ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഏഴോളം കേസുകൾ കോടതികളുടെ പരിഗണനയിലുണ്ട്. ഈ കേസുകളുടെ തുടർ നടപടികളിൽ  ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്  നിർണായകമായി മാറും. ആരോപണം ഉയർത്തിയ വൈദികർ ഉൾപ്പെടെയുള്ളവർ  മറ്റൊരു കേസിൽ ഇതിൽ പ്രതിയായത് ഭൂമിയിടപാട് സംബന്ധിച്ച  തുടരന്വേഷണത്തിൽ  വഴിത്തിരിവ് ഉണ്ടാക്കാനാണ് സാധ്യത .
  Published by:Naseeba TC
  First published:
  )}