• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front | പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കസ്റ്റഡിയിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ്

Popular Front | പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കസ്റ്റഡിയിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ്

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഘാടകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി

  • Share this:
    ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും മാതാപിതാക്കൾക്കെതിരെ നടപടി ഉണ്ടാകുകയുള്ളുവെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് ജയദേവ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഘാടകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

    പോപ്പുലർ ഫ്രണ്ട് റാലിയ്ക്കിടെ മതസ്പർധ വളർത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർധ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്.

    ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നുവന്നതോടെയാണ് പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

    Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

    ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തില്‍(Hate Slogan) വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടിവിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്.

    മുദ്രാവാക്യം പോപുലര്‍ ഫ്രണ്ടിന് യോജിക്കാന്‍ കഴിയാത്തതാണ്.ഭാവിയില്‍ ഇത്തരം പിഴവ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു. റാലിക്കിടെയുണ്ടായ മുദ്രാവാക്യം കുട്ടിക്ക് ആരോ പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലര്‍ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആര്‍ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു.

    Also Read-Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലി; വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

    അതേസമയം വിദ്വേഷ പ്രസംഗം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംഘാടകരെ ചോദ്യം ചെയ്യും. ഫൊറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകള്‍ ശേഖരിക്കുന്നത്.
    Published by:Anuraj GR
    First published: