നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹതയില്ലെന്ന് പൊലീസ്; യുവാക്കളെ വിട്ടയച്ചു

  കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹതയില്ലെന്ന് പൊലീസ്; യുവാക്കളെ വിട്ടയച്ചു

   വ്യാഴാഴ്ച കൽപറ്റയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കൊടുവള്ളി ഭാഗം മുതൽ എടവണ്ണപ്പാറ വരെ ഒരു സംഘം പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കസ്റ്റംസ് കമ്മിഷണർ  സുമിത് കുമാറിൻ്റെപരാതി

  സുമിത് കുമാർ

  സുമിത് കുമാർ

  • Share this:
   മലപ്പുറം: സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തലവനായ  കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് നേരെ ആസൂത്രിതമായ ആക്രമണ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസിന്റെ വിലയിരുത്തൽ. കസ്റ്റഡിയിൽ എടുത്തവർ ആക്രമത്തിന് ശ്രമിച്ചിട്ടില്ലെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണ് പൊലീസ് നിഗമനം. നിരപരാധികൾ ആണെന്നും കസ്റ്റംസ് ഓഫീസറുടെ കാർ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും  യുവാക്കൾ പ്രതികരിച്ചു. യുവാക്കളെ പൊലീസ് വിട്ടയച്ചു.

   വ്യാഴാഴ്ച കൽപറ്റയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കൊടുവള്ളി ഭാഗം മുതൽ എടവണ്ണപ്പാറ വരെ ഒരു സംഘം പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കസ്റ്റംസ് കമ്മിഷണർ  സുമിത് കുമാറിൻ്റെപരാതി. ഇതു പ്രകാരം രണ്ട് യുവാക്കളെയും ഇവർ ഓടിച്ച KL 07 CJ 379 നമ്പർ കാറും കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സുമിത് കുമാർ പരാതിപ്പെട്ടത് പോലെ ദുരൂഹത സംഭവത്തിൽ ഇല്ലെന്ന് ആണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

   യുവാക്കളിൽ ഒരാൾ ഭിന്നശേഷിക്കാരൻ ആണ്.  സൈബർ സെല്ലിൻ്റെ സഹായത്തോടെ വിശദമായി അന്വേഷണം നടത്തും. പെരിന്തൽമണ്ണ ഡിവൈഎസ്പി കെ എം ദേവസ്യയുടെ വാക്കുകൾ ഇങ്ങനെ, "പരാതി പ്രകാരം അന്വേഷണം നടത്തി. കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ഹോൺ അടിച്ചത് കേൾക്കാത്തത് കൊണ്ടാണ് സൈഡ് കൊടുക്കാതിരുന്നത് എന്നാണ് മനസ്സിലായത്. പക്ഷേ കസ്റ്റംസ് കമ്മീഷണർക്ക് ഭീഷണി ഉള്ളതായിട്ട് കേൾക്കുന്നുണ്ട്. അത് കൊണ്ട് ഇതെല്ലാം ഗൗരവത്തോടെ കാണുന്നു. ഇത് വളരെ വിശദമായി സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷിക്കും. ഇവരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ഒക്കെ പരിശോധിക്കണം. യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലം ഒന്നും ഇത് വരെ കണ്ടിട്ടില്ല. അശ്രദ്ധയോടെ വണ്ടി ഓടിച്ച് മാർഗ്ഗ തടസം ഉണ്ടാക്കിയതിനാണ് ഇപ്പോൾ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റുകാര്യങ്ങൾ കേസിലെ വിശദമായ അന്വേഷണം പൂർത്തിയാക്കിയേ പറയാനാകൂ"

   Also Read- സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

   സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന് യുവാക്കൾ പ്രതികരിച്ചു. തെറ്റിദ്ധാരണ കൊണ്ടാകാം  കമ്മീഷണർ പരാതി നൽകിയത്. പാട്ട് വെച്ചു പോയത് കൊണ്ട് ഹോണടിച്ചത് കേട്ടിരുന്നില്ല എന്നും അവർ വിശദീകരിച്ചു. "കസ്റ്റംസ് ഓഫീസർ ആണെന്ന് അറിഞ്ഞിരുന്നില്ല. ബിസിനസ് അവശ്യത്തിനാണ് കൊണ്ടോട്ടിലേക്ക് പോയത്. കാറിൽ പാട്ട് വെച്ചിരുന്നു അത് കൊണ്ട് ഹോൺ അടിച്ചത് കേട്ടില്ല. പിന്നീട് അവർ മറികടന്നപ്പോൾ ആണ് അത് കസ്റ്റംസ് കമീഷണറുടെ വാഹനം ആണെന്ന് അറിഞ്ഞത്. അവർ കുറച്ച് ദൂരം കഴിഞ്ഞ് റോഡിൽ നിർത്തി എന്തിനാണ് പിന്തുടരുന്നത് എന്ന് ചോദിച്ചു. പക്ഷേ ഞങ്ങൾ കസ്റ്റംസ് വാഹനത്തെ പിന്തുടന്നിട്ടില്ല " ജസീം സി. കെയും ജസീം റഹ്മത്തും പറഞ്ഞു.
   ജസിം റഹ്മത്ത് ഭിന്നശേഷിക്കാരനാണ്. 2016 ൽ ട്രെയിനിൽ നിന്ന് വീണ് അപകടത്തിൽ പെട്ട ഇദ്ദേഹത്തിൻ്റെ ഒരു കയ്യും കാലും മുറിച്ച് മാറ്റിയതാണ്.
   Published by:Anuraj GR
   First published:
   )}