• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ: ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ടെന്ന് പൊലീസ്, കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ: ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ടെന്ന് പൊലീസ്, കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, ഹാൻഡ്സ് ഫ്രീ എന്നിവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്നാണ് പോസ്റ്റിൽ പൊലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന് കേരള പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞത്. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, ഹാൻഡ്സ് ഫ്രീ എന്നിവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്നാണ് പോസ്റ്റിൽ പൊലീസ് പറയുന്നത്.

    മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നത് സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR 21 (25)ന്‍റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണെന്നുമാണ് കേരള പൊലീസ് പറയുന്നത്.

    കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

    വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ട്. ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്‍റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്‍റെ ലൗഡ്‌സ്‌പീക്കർ എന്നിങ്ങനെ ഏതു രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR21(25)ന്‍റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണ്.

    കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന ബസുകൾ, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകൾ തുടങ്ങിയ വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാൽ, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തിൽ പ്രവർത്തിപ്പിക്കാനും പാടില്ല. മൊബൈൽ ഫോൺ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നു മാറാൻ സാധ്യതയുള്ള ഒന്നും വാഹനത്തിൽ ഉപയോഗിക്കരുത്.
    #keralapolice #roadsafety #trafficpolice



    എന്നാൽ, വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ സംസാരിച്ചാൽ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നു. ഫോണിൽ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത് പൊതുജനത്തിന് അപകടമുണ്ടാക്കുമെന്നാണ് പൊലീസ് വാദം. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു കോടതി നിലപാട്.
    First published: