നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | ക്വാറന്‍റീനില്‍ കഴിയുമ്പോള്‍ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് യുവാവ്; പരാതി വ്യാജമെന്ന് പൊലീസ്

  COVID 19 | ക്വാറന്‍റീനില്‍ കഴിയുമ്പോള്‍ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് യുവാവ്; പരാതി വ്യാജമെന്ന് പൊലീസ്

  ബഹ്‌റൈനിൽ നിന്നെത്തി കോഴിക്കോട്ടെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞശേഷം വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യം ഇല്ലാത്തതു കൊണ്ടാണ് നാട്ടിൽ തന്നെയുള്ള ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറിയത്. സംഭവമറിഞ്ഞ് രാത്രിതന്നെ റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാൾക്ക് ചികിത്സ ലഭ്യമാക്കി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: വടകര വില്യാപ്പള്ളിയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. യുവാവ് തന്നെ കെട്ടിച്ചമച്ച കഥയാണിതെന്നും കൈയിലെ മുറിവ് ഇയാൾ ഉണ്ടാക്കിയതാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തിൽ കേസ് എടുത്തിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ അന്വേഷണം അവസാനിപ്പിച്ചു.

  ബഹ്റൈനില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അരയാക്കൂല്‍ത്താഴെ മനത്താനത്ത് ലിജേഷിനെ മുഖംമൂടി ധരിച്ചെത്തിയ ആള്‍ ആക്രമിച്ചെന്നായിരുന്നു പരാതി. കെഎംസിസി ഒരുക്കിയ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ ലിജേഷടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ലിജേഷിനെ ആക്രമിക്കുന്നത് മറ്റ് മൂന്നുപേരും കണ്ടിരുന്നില്ല. മുഖംമൂടി അണിഞ്ഞെത്തിയ അക്രമി പിറകിൽ നിന്ന്‌ കത്തിപോലെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വീശിയെന്നും തടഞ്ഞപ്പോൾ ഓടിപ്പോയെന്നും ആയിരുന്നു മൊഴി. ഇയാളുടെ കൈയ്ക്ക് ചെറിയ പോറലുമുണ്ടായിരുന്നു.

  You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]

  പൊലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പരാതിയില്‍ സംശയം തോന്നിയപ്പോള്‍ ലിജേഷിനെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് പരാതി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണെന്ന് വ്യക്തമായത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന കത്രിക ഉപയോഗിച്ച് കൈക്കും ശരീരത്തിലും മുറിവേല്‍പിച്ച ശേഷം പരാതിപ്പെടുകയായിരുന്നു. ഇതുവഴി സാമ്പത്തിക സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

  ബഹ്‌റൈനിൽ നിന്നെത്തി കോഴിക്കോട്ടെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞശേഷം വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യം ഇല്ലാത്തതു കൊണ്ടാണ് നാട്ടിൽ തന്നെയുള്ള ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറിയത്. സംഭവമറിഞ്ഞ് രാത്രിതന്നെ റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാൾക്ക് ചികിത്സ ലഭ്യമാക്കി. തുടർന്ന് വില്യാപ്പള്ളി പഞ്ചായത്തിലെ തന്നെ മറ്റൊരു ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
  First published:
  )}