നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിറോ മലബാർ സഭ വ്യാജരേഖ കേസ്: സഭയുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിനൽകിയത് ബാങ്ക് ജീവനക്കാരൻ

  സിറോ മലബാർ സഭ വ്യാജരേഖ കേസ്: സഭയുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിനൽകിയത് ബാങ്ക് ജീവനക്കാരൻ

  മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരന്റേ നിർദേശത്തെതുടർന്നാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ആദിത്യൻ മൊഴിനൽകി

  Cardinal-George-Alencherry

  Cardinal-George-Alencherry

  • News18
  • Last Updated :
  • Share this:
   കൊച്ചി: സീറോ മലബാർ സഭ വ്യാജരേഖാ കേസിൽ സഭയുടെ അക്കൗണ്ട് വിവരങ്ങൾ ആദിത്യന് കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരൻ. ഇയാളെ പോലീസ് തിരയുന്നു. മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരന്റേ നിർദേശത്തെതുടർന്നാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ആദിത്യൻ മൊഴിനൽകി. ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു.

   കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ ആദിത്യന് സഭയുടെ അകൗണ്ട് വിവരങ്ങൾ കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഇയാൾക്ക് ഇടവക വികാരി ടോണി കല്ലൂക്കാരനുമായി അടുപ്പം ഉള്ളതായും പോലീസ് സംശയിക്കുന്നു.

   സിറോ മലബാർ സഭ വ്യാജരേഖാക്കേസ്: ഫാദർ തേലക്കാട്ടിന്‍റെ ഓഫീസ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

   മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരൻ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കൊണ്ട് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യന്റേ മൊഴി. രേഖകൾ അപ്പ്ലോഡ് ചെയ്തതിനു അറസ്റ്റിലായ ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു. ആദിത്യനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് അപേക്ഷ നൽകിയേക്കും. കേസിൽ ടോണി കല്ലൂക്കാരൻ കോടതിയിൽ നാളെ ജാമ്യാപേക്ഷ നൽകും.
   First published:
   )}