• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് 3695 പൊലീസുകാര്‍;  മണ്ഡലങ്ങളില്‍ ആറ് പ്ലറ്റൂണ്‍ കേന്ദ്ര സേനയും 

33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പൊലീസ് സംഘത്തിലുള്ളത്.

news18-malayalam
Updated: October 18, 2019, 5:36 PM IST
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് 3695 പൊലീസുകാര്‍;  മണ്ഡലങ്ങളില്‍ ആറ് പ്ലറ്റൂണ്‍ കേന്ദ്ര സേനയും 
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ 6 പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. പൊലീസ് ആസ്ഥാനം ഡി.ഐ.ജി സി.നാഗരാജു, സ്‌പെഷൽ സെല്‍ എസ്.പി വി.അജിത് എന്നിവര്‍ നോഡല്‍ ഓഫീസര്‍മാരാണ്.

Also Read 'ശരിദൂരം സമദൂരമാക്കിയത് എന്തിന്?' സമുദായ സംഘടനകൾ ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

First published: October 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...