തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി(Durgavahini) പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകള്‍ പിടികൂടി. നാല് വാളുകളും ദണ്ഡും പിടികൂടിയത്. വെള്ളറടയിലെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ പിടികൂടിയത്. പിടിച്ചെടുത്ത വാളുകള്‍ ഫൊറന്‍സിക് പരിശോധനക്ക് ഹാജരാക്കി.
വാളേന്തിയ പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തടിയിലുണ്ടാക്കിയ വാളുകളില്‍ സ്പ്രേ പെയിന്റ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഈ വാളുകളാണോ പ്രകടനത്തിന്റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാനാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്.
വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22-ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.190 പേരാണ് വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഠന ശിബിരത്തില്‍ പങ്കെടുത്തത്. പദസഞ്ചലനത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ന്യായീകരണം. മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണെന്നും നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.