• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: മലകയറാൻ 10 യുവതികളെത്തി: പമ്പയിൽ പൊലീസ് തിരിച്ചയച്ചു

BREAKING: മലകയറാൻ 10 യുവതികളെത്തി: പമ്പയിൽ പൊലീസ് തിരിച്ചയച്ചു

സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ തത്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടന്നാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

sabarimala

sabarimala

  • Share this:
    പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കെ മലകയറാൻ പമ്പയിലെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി.

    ശബരി മല ആചാരങ്ങളെ കുറിച്ച് അറിയാതെയാണ് എത്തിയതെന്ന് ഇവർ പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ചല്ല വന്നതെന്നും ഇവർ പറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന് ശബരിമല ആചാരങ്ങളെ കുറിച്ച് ഇവരെ ബോധ്യപ്പെടുത്തി.

    also read:നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി; ശബരിമല സ്ത്രീ പ്രവേശന നിലപാടിൽ സർക്കാരിനെതിരെ പുന്നല ശ്രീകുമാർ

    സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ തത്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടന്നാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. അതേസമയം യുവതികൾ എത്തിയാൽ തടയുമെന്ന് കർമസമിതിയും അറിയിച്ചിട്ടുണ്ട്.

    മണ്ഡലകാല പൂജകൾക്കായി ശബരി മല നട ഇന്ന് തുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധനയുണ്ട്. നിലയ്ക്കൽ വരെയാണ് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമുള്ളത്.നിലയ്ക്കൽ നിന്ന് കെഎസ്ആർടി ബസിലാണ് യാത്ര ചെയ്യേണ്ടത്.
    First published: