സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെ (Swapna Suresh) ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയ സംഭവം അന്വേഷിക്കണമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍ (KT Jaleel). താന്‍ നേരത്തെ നല്കിയ പരാതിയുടെ പരിധിയില്‍ ഇതുകൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്തിനാണ് സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്നും ജലീല്‍ പറഞ്ഞു. യുപി രജിസ്ട്രേഷനുള്ള വണ്ടിയിൽ, കേരളത്തിലെ ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താൻ വരുന്നു എങ്കിൽ അത് ഏത് പാർട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്നും നമുക്ക് അറിയാലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. താൻ കൊടുത്ത കേസിന്റെ പരിധിയിൽ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് കെടി ജലീൽ കൂട്ടിച്ചേർത്തു.
ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരായി ഒന്നും കണ്ടെത്താൻ സാധിക്കില്ല. ഇ.ഡിയെ ഉപയോഗിച്ച് ആർഎസ്എസും ബിജെപിയും പല ആളുകളെ നിശ്ശബ്ദമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കെടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്തെത്തി. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. ഈ കേസില്‍ ഞാൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്ന് ജോർജ് പറഞ്ഞു. ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം എന്നും പിസി ജോർജ് ചോദിക്കുന്നു. രാഷ്ട്രീയ നേതാക്കൾ പുറത്തിറക്കുന്ന പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല എന്നും ജോർജ് അഭിപ്രായപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി സ്വപ്ന സുരേഷ് ഹര്‍ജിയിലൂടെ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന് തനിച്ചാകുമെന്നാണ് ഭീഷണിയെന്ന് സ്വപ്ന പറഞ്ഞിരുന്നു.
യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഷാജി കിരണ്‍ വന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലടക്കും, മകന് തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയര്‍ത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.