HOME » NEWS » Kerala »

മന്ത്രി ജി സുധാകരനെതിരായ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം

പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്.

News18 Malayalam | news18-malayalam
Updated: April 17, 2021, 5:56 PM IST
മന്ത്രി ജി സുധാകരനെതിരായ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം
ജി സുധാകരൻ
  • Share this:
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ  വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം. മന്ത്രിക്കെതിരായ പരാതി അമ്പലപ്പുഴ പൊലീസ് ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാലാണ് പരാതി കൈമാറിയത്. പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. കഴിഞ്ഞദിവസം ജി. സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയര്‍ന്ന കാര്യം പറഞ്ഞിരുന്നു. ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Also Read 'അധിക്ഷേപിക്കാൻ ശ്രമിച്ചു'; മന്ത്രി സുധാകരന് എതിരെ പരാതിയുമായി പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ

സുധാകരനെതിരെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുധാകരൻ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാർട്ടി മെമ്പറായ പേഴ്സണൽ സ്റ്റാഫ് അംഗം പരാതി നൽകേണ്ടത് പാർട്ടിക്കാണെന്നും ആർ നാസർ പറഞ്ഞു. അതേസമയം, കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.

മന്ത്രി ജി സുധാകരനെതിരെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകുകയും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചത്.

Also Read  മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു: വി മുരളീധരൻ

പാർട്ടി അംഗമായ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുവിന് പരാതി ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നാസർ പറഞ്ഞു. സുധാകരൻ വ്യക്തിപരമായി ആരെയും അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ പറഞ്ഞു.


അതേസമയം, അമ്പലപ്പുഴ സറ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
സി പി എമ്മിനുള്ളിൽ രൂക്ഷമാകുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പരാതിയെന്നാണ് വിലയിരുത്തൽ. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും ജി സുധാകരൻ പ്രതികരിച്ചു.

Published by: Aneesh Anirudhan
First published: April 17, 2021, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories