• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോർട്ട് കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുതിർത്തത് കരയിൽ നിന്നാകാമെന്ന് പ്രാഥമിക നിഗമനം

ഫോർട്ട് കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുതിർത്തത് കരയിൽ നിന്നാകാമെന്ന് പ്രാഥമിക നിഗമനം

നാവിക സേന ഫയറിങ് പരിശീലനം നടത്തിയ സമയവും പരിശോധിക്കും.

  • Last Updated :
  • Share this:
    കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയുണ്ടയേറ്റ സംഭവത്തിൽ ആയുധ വിദ്ഗധരുടെ സഹായം തേടി പൊലീസ്. വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    ഇന്നലെയാണ് ഫോർട്ട് കൊച്ചിയിൽ കടലിൽ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. രാവിലെ 11.30 ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമായിരുന്നു സംഭവം.

    Also Read- ഫോര്‍ട്ട് കൊച്ചിക്ക് സമീപം കടലില്‍വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

    സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാവിക സേന ഫയറിങ് പരിശീലനം നടത്തിയ സമയവും പൊലീസ് പരിശോധിക്കും.

    മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.
    Published by:Naseeba TC
    First published: