• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം

ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം

വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എം.കെ രാഘവൻ

എം.കെ രാഘവൻ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഡിസിപി എ.കെ ജമാലുദ്ദീനാണ് അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥർ എം.കെ രാഘവന്‍റെ മൊഴിയെടുക്കും.

    രാഘവന്‍റെ സാമ്പത്തികസ്രോതസും പൊലീസ് അന്വേഷിക്കും. ഡി വൈ എസ് പി പി.വാഹിദിനാണ് അന്വേഷണ ചുമതല.
    വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന എം.കെ രാഘവന്‍റെ പരാതിയിലും പൊലീസ് അന്വേഷണം. ഇതിനിടെ, എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.

    അതേസമയം, രാഘവനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഘവന് അയോഗ്യത കൽപിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസാണ് പരാതി കൈമാറിയത്.

    എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    എം.കെ രാഘവന്‍റെ പണമിടപാടുകൾ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടന്നോയെന്ന് പരിശോധിക്കണമെന്നും മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

    ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് ചാനൽ ആരോപിക്കുന്നത്.

    First published: