നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജപ്തി ഭീഷണിയിൽ ആത്മഹത്യ; സമ്മർദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും

  ജപ്തി ഭീഷണിയിൽ ആത്മഹത്യ; സമ്മർദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും

  ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്തത്. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

  പൊലീസ്

  പൊലീസ്

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ജപ്തിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തെളിഞ്ഞാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ ചുമതലയുള്ള വിനോദ്. ഫോൺ കോളുകള്‍ അടക്കം പരിശോധിച്ചു വരുന്നതായും ഡി.വൈ.എസ്.പി പറഞ്ഞു.

   ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്തത്. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ജപ്തിഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തിയത്.   വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ലേഖ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു മരിച്ചത്.

   ജീവനെടുക്കുന്ന ജപ്തിഭീഷണി; രണ്ട് ജീവനെടുത്ത് അഞ്ച് ലക്ഷത്തിന്‍റെ വായ്പ

   വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അത് നൽകാതെ ബാങ്ക് ജപ്തി നടപടി കടുപ്പിച്ചതാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നു. ചൊവ്വാഴ്ച ഫോണിൽ വീണ്ടും ബന്ധപ്പെട്ട അധികൃതർ ജപ്തി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സാവകാശം ചോദിച്ചെങ്കിലും ബുധനാഴ്ച രാത്രി ജപ്തി നടപടി ഉണ്ടാകുമെന്ന അറിയിപ്പ് ആയിരുന്നു ബാങ്ക് അധികൃതർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു അമ്മയും മകളും ആത്മഹത്യ ചെയ്തതത്.

   15 വർഷം മുമ്പായിരുന്നു ഇവർ വീടു പണിയുന്നതിനായി അഞ്ചുലക്ഷം രൂപ ബാങ്ക് വായ്പയെടുത്തത്. മുതലും പലിശയും ചേർത്ത് ഇതുവരെ ആറുലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപ ഇനിയും തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

   First published:
   )}