നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അശ്ലീലസൈറ്റുകൾ കാണുന്നവർ സൂക്ഷിക്കുക; സംസ്ഥാനത്ത് പൊലീസ് വ്യാപകമായി റെയ്ഡിനെന്ന് സൂചന

  അശ്ലീലസൈറ്റുകൾ കാണുന്നവർ സൂക്ഷിക്കുക; സംസ്ഥാനത്ത് പൊലീസ് വ്യാപകമായി റെയ്ഡിനെന്ന് സൂചന

  കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ ഒരു ജനപ്രതിനിധിയുടെ വീട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു

  video

  video

  • News18
  • Last Updated :
  • Share this:
   കൊല്ലം : സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ കുടുക്കാനിറങ്ങി പൊലീസ്.  നിരന്തരം അശ്ലീല വെബ്സൈറ്റുകൾ കാണുകയും ഇത്തരം ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്.

   Also Read-ഇതാ ഒരു സൂപ്പർ ഹീറോ : 9 ടൺ ഭാരമുള്ള ബസ് ഒറ്റയ്ക്ക് വലിച്ചു നീക്കി ലാറി വില്യംസ്

   കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ ഒരു ജനപ്രതിനിധിയുടെ വീട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. കരുനാഗപ്പള്ളിയിലെ രണ്ട് വീടുകളിൽ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആൺകുട്ടിയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചിരിക്കുകയാണ്.

   Also Read-'സമയമാകുന്നതുവരെ നമ്മള് കാത്തു നിൽക്കണം'; തിരിച്ചടിക്കാൻ വരുന്നു സ്റ്റാൻഡ് അപ്പ്

   വ്യാജരേഖകൾ ഉപയോഗപ്പെടുത്തി സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിം കാർഡ് വിൽപ്പന നടത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. കൊല്ലം നഗരത്തിൽ നൂറിലധികം വിൽപ്പനശാലകളിലാണ് ഇത്തരത്തിൽ പരിശോധന നടത്തിയത്. ഇത്തരം റെയ്ഡും പരിശോധനകളും സംസ്ഥാന വ്യാപകമായി നടത്താനുള്ള നീക്കത്തിലാണ് പൊലീസെന്നാണ് സൂചന.

   First published: