നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING- ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ബലാൽസംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പടെ അഞ്ച് വകുപ്പുകൾ

  BREAKING- ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ബലാൽസംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പടെ അഞ്ച് വകുപ്പുകൾ

  News 18

  News 18

  • Last Updated :
  • Share this:
   കോട്ടയം: കന്യാസ്ത്രീ പീഡന കേസിൽ ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം പാലാ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. ബലാൽസംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം. കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികൾ ഉണ്ട്.

   ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രിയുടെ പരാതിയിൽ പൊലീസ് നേരത്തെ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഫ്രാങ്കോ മുളയ്ക്കലിനെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം സഭാ നേതൃത്വത്തെ രേഖ മൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്.
   First published: