കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമെന്ന് സംശയം

കുളത്തൂപ്പുഴ മടത്തറ പാതയിൽ മുപ്പതടി പാലത്തിന് സമീപത്തുനിന്ന് ലഭിച്ച വെടിയുണ്ടകൾ പൊലീസിന് കൈമാറി

News18 Malayalam | news18
Updated: February 22, 2020, 8:33 PM IST
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമെന്ന് സംശയം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 22, 2020, 8:33 PM IST
  • Share this:
കൊല്ലം: കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമിതമെന്ന് സംശയം. പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി ഒ എഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെയാണ് കുളത്തൂപ്പുഴയിൽ നിന്നും 14 വെടിയുണ്ടകൾ കണ്ടെത്തിയത്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വെടിയുണ്ടകൾ.

പാകിസ്ഥാൻ സേനാ വിഭാഗങ്ങളും തീവ്രവാദ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് കുളത്തൂപ്പുഴയിൽ കണ്ടെത്തിയത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പാകിസ്ഥാൻ ഓഡൻസ് ഫാക്ടറിയെന്ന പി ഒ എഫ്. പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ 12 എണ്ണവും നിലത്ത് ചിതറിയ രണ്ട് വെടിയുണ്ടകളുമാണ് നാട്ടുകാർക്ക് ലഭിച്ചത്. ഇവയിൽ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വെടിയുണ്ടകൾ കണ്ടെടുത്തു: കൊല്ലത്ത് റോഡിൽ; കണ്ണൂരിൽ കാറിൽ

കുളത്തൂപ്പുഴ മടത്തറ പാതയിൽ മുപ്പതടി പാലത്തിന് സമീപത്തുനിന്ന് ലഭിച്ച വെടിയുണ്ടകൾ പൊലീസിന് കൈമാറി. 7.2 എം എം വിഭാഗത്തിൽപ്പെട്ട രണ്ടും ത്രീ നോട്ട് ത്രീ ഇനത്തിലെ 12 വെടിയുണ്ടകളുമാണ് ലഭിച്ചത്. കൊല്ലത്തു നിന്നും എത്തിയ ബാലസ്റ്റിക് സംഘത്തിന്‍റെ പ്രാഥമിക പരിശോധയിൽ തന്നെ വെടിയുണ്ടകൾ ഇന്ത്യൻസേനാ വിഭാഗങ്ങളുടേതല്ലെന്ന് കണ്ടെത്തി.

ശിരുവാണി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ നിലയിലും കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പൊതുവിൽ നായാട്ട് സംഘങ്ങൾ ഉപയോഗിക്കുന്നതുമല്ല ലഭിച്ച വെടിയുണ്ടകൾ. പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സി എ ജി കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ നോക്കിക്കാണുന്നത്.
First published: February 22, 2020, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading