• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത; തകർന്നത് ബൈക്കിന്‍റെ പിൻഭാഗം മാത്രം

കൊല്ലത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത; തകർന്നത് ബൈക്കിന്‍റെ പിൻഭാഗം മാത്രം

കടലാക്രമണത്തെ പ്രതിരോധിക്കാൻ റോഡിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും കണ്ടെത്തിയത്

  • Last Updated :
  • Share this:
    കൊല്ലം: തീരദേശറോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. അപകടത്തിനിടയായ ബൈക്കിന്‍റെ പിൻഭാഗം മാത്രം തകർന്നതാണ് സംശയത്തിനിടയാക്കുന്നത്. ഇതോടെ കൂടുതൽ ദൃശ്യങ്ങൾ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീരദേശറോഡിൽ മയ്യനാട് താന്നി ബീച്ചിന് സമീപത്താണ് അപകടം ഉണ്ടായത്. പരവൂർ സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് ടെട്രാപോഡിൽ ഇടിച്ച നിലയിലായിരുന്നു.

    സംഭവ സ്ഥലം കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ സന്ദർശിച്ചു. പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ഇതിനോടകം ആരോപണവുമായി രംഗത്തെത്തിയിരുന്നു.

    കടലാക്രമണത്തെ പ്രതിരോധിക്കാൻ റോഡിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും കണ്ടെത്തിയത്. എന്നാൽ ബൈക്ക് കോണ്‍ക്രീറ്റ് നിര്‍മിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും മുന്‍ഭാഗത്തോ വശത്തോ ഇല്ലായിരുന്നു. പിന്‍ഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തില്‍ ദുരൂഹത ആരോപിക്കുന്നത്. മറ്റ് ഏതെങ്കിലും വാഹനങ്ങള്‍ അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.

    Also Read- കൊല്ലം കോർപറേഷൻ ഓഫീസിൽ മേയറുടെ മുറിയിൽ തീപിടിത്തം; ഫയലുകളും ഉപകരണങ്ങളും കത്തിനശിച്ചു

    പുലര്‍ച്ചെ തീരദേശറോഡുവഴി കടന്നുപോയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ തീരദേശറോഡിന് സമീപത്തെ നിരീക്ഷണ ക്യാമറകളില്‍നിന്ന് പോലീസ് ശേഖരിക്കുന്നുണ്ട്. മരിച്ച മൂന്നുപേരില്‍ അമീൻ എന്നയാളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെല്‍മെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.
    Published by:Anuraj GR
    First published: