• HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നെന്ന് പൊലീസ് നിഗമനം; തോക്കുകൾ ഹാജരാക്കാൻ നിർദേശം

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നെന്ന് പൊലീസ് നിഗമനം; തോക്കുകൾ ഹാജരാക്കാൻ നിർദേശം

നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയത്

  • Last Updated :
  • Share this:
    കൊച്ചി: ഫോര്‍ട്ട്‌ കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പൊലീസ് നാവികസേനയോട് ആവശ്യപ്പെട്ടു.

    Also Read- കോഴിക്കോട് ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി

    നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയത്.

    Also Read- മഴക്കോട്ട് ഇട്ട് മൊബൈൽ ഫോൺ മോഷണം;സൂക്ഷിക്കാൻ പഴക്കട;ഈരാറ്റുപേട്ടയിലെ മോഷ്ടാവ് ബംഗളൂരുവിൽ പിടിയിൽ

    തിങ്കളാഴ്ചയ്ക്കുള്ളില്‍ തോക്കുകള്‍ ഹാജരാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഈ തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

    Also Read- കലൂർ കൊലപാതകം; സോഷ്യൽ മീഡിയ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

    സംഭവദിവസം ഐഎന്‍എസ് ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒരേസമയം, അഞ്ച് തോക്കുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്. കടലിലും പൊലീസ് സംഘം പരിശോധന നടത്തി.

    Also Read- പതിനാലുകാരിയെ വിവാഹം കഴിച്ച 46 കാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റില്‍

    കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ 'അല്‍ റഹ്‌മാന്‍' എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യന് ബുധനാഴ്ച രാവിലെ 11.30ഓടെ കടലില്‍വെച്ച് വെടിയേറ്റത്. ചെവിക്ക് താഴെയാണ് വെടിയുണ്ട ഏറ്റത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
    Published by:Rajesh V
    First published: