നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ; കെ സുധാകരനും ഷാഫി പറമ്പിലിനുമെതിരെ കേസെടുത്തു

  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ; കെ സുധാകരനും ഷാഫി പറമ്പിലിനുമെതിരെ കേസെടുത്തു

  കണ്ണൂർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇ.പി ജയരാജന്റെ വാഹനം തടഞ്ഞു.

  News18

  News18

  • Share this:
   കണ്ണൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് കെ സുധാകരൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെയുമാണ് കേസെടുത്തത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതിനാണ് കേസെടത്തത്.

   പിണറായിയിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. കെ സുധാകരൻ എംപിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു പിന്നാലെ  പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
   TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]'ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും'; ‌NIA അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി
   [NEWS]
   'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA [NEWS]
   കണ്ണൂർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇ.പി ജയരാജന്റെ വാഹനം തടഞ്ഞു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവിടെ 75 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു.
   Published by:Aneesh Anirudhan
   First published:
   )}