• HOME
  • »
  • NEWS
  • »
  • kerala
  • »
  • മിന്നൽ പണിമുടക്ക്: KSRTC ജീവനക്കാർക്കെതിരെ അവശ്യ സർവീസ് നിയമ പ്രകാരം കേസെടുത്തു

മിന്നൽ പണിമുടക്ക്: KSRTC ജീവനക്കാർക്കെതിരെ അവശ്യ സർവീസ് നിയമ പ്രകാരം കേസെടുത്തു

പൊതുഗതാഗതസംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതാണ്. ഇത് ലംഘിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.

News18

News18

  • Share this:
    തിരുവനന്തപുരം: ബസുകൾ നിരത്തുകളിൽ നിർത്തിയിട്ട് മിന്നൽപ്പണിമുടക്ക് നടത്തിയ  കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം (എസ്മ) പൊലീസ് കേസെടുത്തു. അമ്പതോളം കെ.എസ്.ആർ.ടി.സി. ജീവനക്കാർ പ്രതികളായേക്കും. പൊതുഗതാഗതസംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതാണ്. ഇത് ലംഘിച്ച്  ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.

    സമരത്തെ തുടർന്ന് കിഴക്കേകോട്ടയിൽ കടകംപള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പൊലീസുകാരനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞദിവസം അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് മിന്നൽ പണിമുടക്ക് നടത്തിയത്.
    ou may also like:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു [PHOTO]ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ കിണറ്റിൽ വീണു; [VIDEO]സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല് ധാന്യങ്ങൾ പോയ വഴിയേത്? [NEWS]

    കടകംപള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ്  അസ്വാഭാവിക മരണത്തിന് കേസെടുത്താൽ അതിലും കെ.എസ്.ആർ.ടി.സി ജീവനക്കാരെ പ്രതി ചേർത്തേക്കും.
    First published: