• HOME
  • »
  • NEWS
  • »
  • kerala
  • »
  • Deepu Death | ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം

Deepu Death | ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം

നേരത്തെ വധ ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്

ദീപു

ദീപു

  • Share this:
    കിഴക്കമ്പലത്ത് സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ച സംഭവത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി. നേരത്തെ വധ ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്.

    ട്വന്റി 20യുടെ  ലൈറ്റണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.  ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരെത്തി മർദിക്കുകയായിരുന്നു.

    read also-Video| പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് CPM ഭീഷണിപ്പെടുത്തി: ദീപുവിന്റെ ബന്ധുക്കള്‍

    ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ട്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

    എന്നാൽ, മർദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വീടുകളിൽ ലൈറ്റ് നിർബന്ധപൂർവ്വം അണയ്ക്കാൻ ദീപു ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

    Deepu Death | 'കിഴക്കമ്പലത്തെ ദീപുവിന്റേത് ആസൂത്രിത കൊലപാതകം; MLA ശ്രീനിജനെ പ്രതിയാക്കി അറസ്റ്റ് ചെയ്യണം'; സാബു ജേക്കബ്


    ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ സ്ഥലം എംഎല്‍എ പി വി ശ്രീനിജന്‍ ആണെന്ന് സാബു ജേക്കബ് പറഞ്ഞു. ശ്രീനിജനെയാണ് ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

    എംഎല്‍എ ശ്രീനിജനെ അറസ്റ്റ് ചെയ്യണമെന്നും ഫോണുകള്‍ പിടിച്ചെടുക്കണമെന്നും സാബു ആവശ്യപ്പെട്ടു. എംഎല്‍എ ഗുണ്ടകള്‍ക്ക് ലൈസന്‍സ് നല്‍കി അഴിഞ്ഞിടാന്‍ വിട്ടിരിക്കുകയാണ്. തന്നെയും ട്വന്റി ട്വന്റിയെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദീപുവിന്റെ കൊലപാതകം.

    ദീപുവിനെ ഒരാഴ്ചയോളം പദ്ധതിയിട്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്നും മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചതില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു.

    read also - CPM | ട്വന്റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പൊലീസ്

    പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്ത് എത്തുമ്പോള്‍ ദീപുവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

    വിളക്കണക്കല്‍ സമരം സമാധാനപരമായിരുന്നു. അക്രമി സംഘം ശ്രീനിജന്‍ എംഎല്‍എയുമായി കൃത്യം നടത്തുന്നതിന് മുന്‍പും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ഭരണത്തില്‍ കയറി പത്തു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി ട്വന്റിയെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് നോക്കുന്നത്. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎല്‍എയെ കൊണ്ട് ഉണ്ടായിട്ടില്ല. അര്‍ഹത ഇല്ലാത്തവര്‍ക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കുറ്റപ്പെടുത്തി.
    Published by:Arun krishna
    First published: