കോഴിക്കോട്: ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കോണ്‍ഗ്രസ്(Congress) പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകരുടെ(Journalists) മൊഴിയെടുത്തു. കസബ എസ്ഐ അഭിഷേകിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്വകാര്യ ഹോട്ടലിലായിരുന്നു മൊഴിയെടുപ്പ്. ആക്രമണത്തില്‍ പരിക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് വി നമ്പ്യാര്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയിലെത്തിയാണ് പൊലീസ് സാജന്റെ മൊഴിയെടുത്തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി ആര് രാജേഷ്, കൈരളി റിപ്പോര്‍ട്ടര്‍ മേഘാമാധവന് എന്നിവരുടെ മൊഴിയാണ് സംഘര്‍ഷം നടന്ന സ്വകാര്യ ആശുപത്രിയില്‍വച്ച് പൊലീസ് ശേഖരിച്ചത്. കസബ എസ് ഐ അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
ആക്രമണത്തിന് നേതൃത്വം കൊടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജിവന് ഉള്‍പ്പെടെയുള്ള 21 പ്രതികള്‍ക്കെതിരെ, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ 27 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസബ എസ് ഐ അഭിഷേക് പറഞ്ഞു.
K Sudhakaran | 'മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം'; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
തിരുവനന്തപുരം: കോഴിക്കോട്(Kozhikkod) സ്വകാര്യ ഹോട്ടലില്‍ രഹസ്യയോഗം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി(KPCC) പ്രസിഡന്റ് കെ സുധാകരന് (K Sudhakaran). കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന് വ്യക്തമാക്കി. ഡിസിസിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് സുധാകരന് പറഞ്ഞു.
കല്ലായ് റോഡിലെ ഹോട്ടലില്‍ ആയിരുന്നു യോഗം നടന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് വി നമ്പ്യാരെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കഴുത്തിന് പരിക്കേറ്റു ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സിആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു.
പുനഃസംഘടനയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് പാര്‍ട്ടി സെമി കേഡര്‍ രീതിയിലേക്ക് മാറുന്നമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു യോഗം ചേര്‍ന്നതെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.